ചരിത്ര പ്രസിദ്ധമായ മൂന്ന് നോമ്പ് തിരുന്നാളിന് കൊടിയേറി.

ചരിത്ര പ്രസിദ്ധമായ മൂന്ന് നോമ്പ് തിരുന്നാളിന് കൊടിയേറി.
January 24 16:59 2021 Print This Article

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
കുറവിലങ്ങാട് മേജര്‍ ആര്‍ക്കി
എപ്പിസ്‌ക്കോപ്പല്‍ മര്‍ത്തമറിയം
അര്‍ക്കാദിയാക്കോന്‍ തീര്‍ത്ഥാടന
ദേവാലയത്തിലെ മൂന്നു നോമ്പ് തിരുന്നാളിന് കൊടിയേറി. ഇന്ന് രാവിലെ പ്രദേശിക സമയം 6.45 ന് ആര്‍ച്ച്പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ കൊടിയേറ്റു തിരുക്കര്‍മ്മം നടത്തി. റവ. ഫാ. മാത്യു പാലയ്ക്കാട്ടുകുന്നേല്‍,
റവ. ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍,
റവ. ഫാ. തോമസ് മലയില്‍പുത്തന്‍പുര, റവ. ഫാ. ജോസഫ് വഞ്ചിപ്പുരയ്ക്കല്‍ ,
റവ. ഫാ. തോമസ് കൊച്ചോടയ്ക്കല്‍,
റവ. ഫാ. ജോസഫ് അമ്പാട്ട് എന്നിവര്‍ക്കൊപ്പം ഇടവക സമൂഹവും സന്നിഹിതരായിരുന്നു. തുടര്‍ന്ന്
ആര്‍ച്ച്പ്രീസ്റ്റിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ പരിശുദ്ധ കുര്‍ബാനയും വചന സന്ദേശവും നടന്നു. ചെണ്ടമേളത്തിന്റെ പ്രകംബനങ്ങളല്ല, കപ്പലോട്ടത്തിന്റെ താളലയങ്ങളല്ല, ഇലുമിനേഷന്‍ ലൈറ്റുകള്‍ മിന്നി തെളിയുമ്പോള്‍ ഹൃദയത്തിലുണ്ടാകുന്ന ആനന്ദമല്ല, പ്രദക്ഷിണങ്ങളുടെ കൊഴുപ്പും പങ്കെടുക്കുന്നവരുടെ ബാഹുല്യവുമല്ല മൂന്ന് നോമ്പ് തിരുന്നാള്‍. മറിച്ച് ദൈവത്തില്‍ അഭയം പ്രാപിക്കാന്‍, അവനോട് എന്റെ കാര്യങ്ങള്‍ പറയുവാനുള്ള അവകാശബോധമുള്ള ജനതയാണ് നമ്മള്‍ എന്ന വിശ്വാസ ബോധ്യത്തിന്റെ ആഘോഷമാകണം ഈ മൂന്ന് നോമ്പ് തിരുന്നാള്‍. ഈ ചൈതന്യം നമ്മില്‍ ജനിപ്പിക്കുന്ന ആഘോഷമാക്കി മാറ്റാന്‍ വിശ്വാസ സമൂഹത്തിന് കഴിയണമെന്ന് ആര്‍ച്ച് പ്രീസ്റ്റ് തന്റെ വചന സന്ദേശത്തില്‍ പറഞ്ഞു.
വൈകുന്നേരം ആറു മണിവരെ ആഘോഷമായ വിശുദ്ധ കുര്‍ബാനകള്‍ നടക്കും.

ജനുവരി 25. തിരുന്നാളിന്റെ ആദ്യ ദിവസമായ തിങ്കള്‍.
രാവിലെ അഞ്ച് മണിക്ക് തിരുസ്വരൂപ പ്രതിഷ്ഠ നടക്കും. തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിക്കപ്പെടും. വൈകുന്നേരം അഞ്ച് മണിക്ക്
അഭി. മാര്‍ ജേക്കബ്ബ് മുരിക്കന്‍ (പാലാ രൂപത സഹായമെത്രാന്‍) വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് വചന സന്ദേശം നല്‍കും. വൈകിട്ട് എട്ട് മണിക്ക് പ്രദക്ഷിണ സംഗമം ജൂബിലി കപ്പേളയില്‍. വിവിധ കരകളില്‍ നിന്നുള്ള പ്രദക്ഷിണം സംഗമിച്ച് 8.45ന് പ്രധാന ദേവാലയത്തിലെത്തും. തുടര്‍ന്ന് ലദീഞ്ഞും ആശീര്‍വ്വാദവും നടക്കും. 9.15ന് നടക്കുന്ന പ്രസിദ്ധമായ ചെണ്ടമേളത്തോടെ തിങ്കളാഴ്ചത്തെ ശുശ്രൂഷകള്‍ അവസാനിക്കും.

ജനുവരി 26 ചൊവ്വാഴ്ച.
പ്രധാന തിരുനാള്‍ കപ്പല്‍ പ്രദക്ഷിണം.
രാവിലെ 10.30 ന് പാലാ രൂപതാദ്ധ്യക്ഷന്‍ അഭി. മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന ആഘോഷമായ തിരുന്നാള്‍ കുര്‍ബാന. വചന സന്ദേശം.
തുടര്‍ന്ന്..
യോനാ പ്രവാചകന്റെ നിനവേ യാത്രയുടെ സ്മരണയുണര്‍ത്തുന്ന ചരിത്രപ്രസിദ്ധമായ കപ്പല്‍ പ്രദക്ഷിണം നടക്കും.
പതിവ് തെറ്റിക്കാതെ ഇത്തവണയും കടപ്പൂര്‍ക്കാര്‍ കപ്പലെടുക്കും..

ജനുവരി 27 ബുധനാഴ്ച്ച ഇടവക ജനത്തിന്റെ ദിവസമായി ആചരിക്കും. അന്നേ ദിവസം അഭി. മാര്‍. സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ദിവ്യബലിയര്‍പ്പിച്ച് വചനസന്ദേശം നല്‍കും.

ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ നല്‍കിയ വചന സന്ദേശം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
വീഡിയോയും ചിത്രങ്ങളും
ടാന്‍സണ്‍ സിറിയക് കുറവിലങ്ങാട്

മൂന്നു നോമ്പ് തിരുന്നാളിന്റെ കൂടുതല്‍ വിശേഷങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles