ന്യൂസ് ഡെസ്ക്, മലയാളം യുകെ

രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതിയെ പിന്നോട്ടടിക്കുന്നതിൽ പ്രധാന സ്ഥാനമാണ് തൊഴിൽ ഇല്ലായ്മയ്ക്കുള്ളത്. അഭ്യസ്ത വിദ്യരും ജോലി ചെയ്യാൻ പ്രാപ്തിയുള്ളവരും കുഴിമടിയന്മാരായാൽ അത് രാജ്യത്തിൻറെ സാമ്പത്തിക മുന്നേറ്റത്തിന് തുരങ്കം വയ്ക്കുക തന്നെ ചെയ്യും. യുകെയിൽ തൊഴിലെടുക്കാൻ പ്രാപ്തരായിട്ടുള്ള മുതിർന്നവരിൽ അഞ്ചിലൊന്ന് ആളുകൾ ജോലി അന്വേഷിക്കുന്നില്ല എന്ന കണക്കുകൾ പുറത്തു വന്നു കഴിഞ്ഞു. യുകെയുടെ എക്കണോമിക്‌ ഇനാക്ടിവിറ്റി റേറ്റ് നവംബറിനും ജനുവരിക്കും ഇടയിൽ 21.8 % ആണ്. ഇത് മുൻ വർഷത്തേക്കാൾ കൂടുതലാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


യുകെയിൽ 16നും 64 നും ഇടയിൽ പ്രായമുള്ള 9.2 ദശലക്ഷം ആളുകൾ ജോലി ഇല്ലാത്തവരാണെന്നത് മാത്രമല്ല ജോലി അന്വേഷിക്കുകയോ ചെയ്യുന്നില്ല. പാൻഡമിക്കിന്റെ മുമ്പുള്ളതിനേക്കാൾ 700,000 കൂടുതലാണ് ഈ കണക്കുകൾ. എൻ എച്ച് എസ് പോലുള്ള പലസ്ഥലങ്ങളിലും ആവശ്യത്തിന് വിദഗ്ധ ജീവനക്കാരുടെ ക്ഷാമം നിലനിൽക്കുമ്പോഴാണ് ഇത്രയും അധികം ആളുകൾ ജോലി ചെയ്യാൻ താൽപര്യം കാട്ടുന്നില്ലെന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്തു വന്നിരിക്കുന്നത്.


കഴിഞ്ഞ വർഷത്തിന്റെ അവസാനം യുകെ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് വീണത്തിന്റെ കാരണങ്ങളിലൊന്ന് തൊഴിലില്ലായ്മയുടെ തോത് കൂടിയതാണ് . പലരും ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതിന് ശാരീരികമായ അസുഖങ്ങൾ ഒരു കാരണമാണെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. ചാൻസിലർ ജെറമി ഹണ്ട് തൻറെ ബജറ്റിൽ തൊഴിലാളികൾക്ക് അനുകൂലമായ നിരവധി പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. നാഷണൽ ഇൻഷുറൻസ് നിരക്ക് വീണ്ടും കുറച്ചതും ചൈൽഡ് ബെനിഫിറ്റ് കിട്ടാനുള്ള വരുമാന പരുധി ഉയർത്തിയതും ഈ നടപടിയുടെ ഭാഗമായാണ് .