നെടുമങ്ങാട്ട് പതിനാറുകാരിയുടെ മരണം കൊലപാതകം; കഴുത്തു ഞെരിച്ചു കൊന്നത് കുട്ടിയുടെ ‘അമ്മ തന്നെ, മാനഭംഗം നടന്നോയെന്നറിയാന്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധനക്കയയ്ക്കും

നെടുമങ്ങാട്ട്  പതിനാറുകാരിയുടെ മരണം കൊലപാതകം; കഴുത്തു ഞെരിച്ചു കൊന്നത് കുട്ടിയുടെ ‘അമ്മ തന്നെ, മാനഭംഗം നടന്നോയെന്നറിയാന്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധനക്കയയ്ക്കും
June 30 02:41 2019 Print This Article

തിരുവനന്തപുരം നെടുമങ്ങാട്ട് പതിനാറുകാരിയെ കൊന്നതാണെന്ന് അമ്മ സമ്മതിച്ചു. കഴുത്തുഞെരിച്ച് കൊന്നതാണെന്ന് അമ്മയുടെ കുറ്റസമ്മതം. ഭിത്തിയിൽ ചേര്‍ത്തുനിര്‍ത്തിയാണ് കൊലപ്പെടുത്തിയത്.  കൊലപ്പെടുത്തിയ ശേഷം അമ്മയും കാമുകനും ചേര്‍ന്ന് പൊട്ടക്കിണറ്റില്‍ തള്ളി. നെടുമങ്ങാട് പറണ്ടോട് സ്വദേശി മഞ്ജുഷയാണ് മകളായ പതിനാറുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പൊട്ടക്കിണറ്റില്‍ ഉപേക്ഷിച്ച് കടന്നത്.മകളുമായുണ്ടായ വഴക്കിനെ തുടര്‍ന്നാണ് കൊല നടന്നത്. കാമുകന്‍ അശോകന്‍റെ സഹായവും ലഭിച്ചെന്ന് യുവതി സമ്മതിച്ചു. രണ്ട് പ്രതികളെയും റിമാന്‍ഡ് ചെയ്തു

പതിനാറുകാരിയുടെ ദുരൂഹമരണം കൊലപാതകമെന്നു പൊലീസ് കണ്ടെത്തിയിരുന്നു. കഴുത്ത് ഞെരിച്ച് കൊന്നതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ നിഗമനം. കൊല നടന്നത് ജൂണ്‍ 11നെന്നും വിലയിരുത്തല്‍. അമ്മ മഞ്ജുഷയ്ക്കും കാമുകന്‍ അനീഷിനുമെതിരെ കൊലക്കുറ്റം ചുമത്തി. മാനഭംഗം നടന്നോയെന്നറിയാന്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധനക്കയയ്ക്കും

കൊലപാതകത്തിന് ശേഷം കാമുകനൊപ്പം തമിഴ്്നാട്ടിലേക്ക് കടന്ന അമ്മയെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കൊടുംക്രൂരത പുറംലോകം അറിയുന്നത് . മകള്‍ വീട്ടിൽ തൂങ്ങിമരിച്ചെന്ന മൊഴിയില്‍ അമ്മ ഉറച്ചു നിന്നിരുന്നു. ഒടുവിലായിരുന്നു കുറ്റം സമ്മതിച്ചത്.

ഈമാസം പത്തു മുതല്‍ കാണാതായ മകളെ തിരക്കി തിരുപ്പൂരിലേക്ക് പോകുകയാണെന്ന് വീട്ടില്‍ പറഞ്ഞ‌ മഞ്ജുഷ കാമുകനായ അനീഷിനൊപ്പം നാടുവിട്ടു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിവരം ലഭിക്കാതിരുന്നതോടെ മഞ്ജുഷയുടെ അച്ഛന്‍ രാജേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് നാടുവിട്ടവരെ പൊലീസ് കണ്ടെത്തിയത്. മകള്‍ തൂങ്ങിമരിച്ചെന്നും കാമുകന്റെ സഹായത്തോടെ അയാളുടെ വീടിന് അടുത്തുള്ള പൊട്ടക്കിണറ്റില്‍ തള്ളിയെന്നുമായിരുന്നു മൊഴി. രാത്രി അനീഷിന്റെ ബൈക്കില്‍ ഇരുത്തിയാണ് മൃതദേഹം ഇവിടെ എത്തിച്ച് കിണറ്റില്‍ ഹോളോബ്രിക്സ് കെട്ടിത്താഴ്ത്തിയത്. മകളെ കാണാനില്ലെന്നായിരുന്നു ഭര്‍ത്താവിനോട് മഞ്ജു പറഞ്ഞത്

വഴക്കുപറഞ്ഞതിനാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നായിരുന്നു മഞ്ജുഷയുടെ മൊഴി. ഇത് വിശ്വസനീയമല്ലെന്ന് പൊലീസ് ആദ്യമെ പറഞ്ഞു.പോസ്റ്റുമോര്‍ട്ട് കൊലപാതകം ഉറപ്പിച്ചു. കൊലനടന്നത് ജൂണ്‍ പതിനൊന്നിനെന്നിനാണ് എന്നാണ് വിലയിരുത്തല്‍. അമ്മക്കും കാമുകനുമെതിരെ കൊലക്കുറ്റം ചുമത്തി.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles