അമ്മയും മകളും പ്രസവിക്കുകയെന്നത് അസാധാരണമായ കാര്യമല്ല. എന്നാല്‍ ഒരു അമ്മയും മകളും ഒരേസമയം പ്രസവിച്ചാലോ? എങ്കില്‍ അത് വിസ്‌മയകരമാണ് അല്ലേ. എങ്കില്‍ അങ്ങനെയൊന്ന് ഈ ലോകത്ത് സംഭവിച്ചിരിക്കുന്നു. തുര്‍ക്കിയിലാണ് സംഭവം. സിറിയന്‍ സ്വദേശിനിയായ സ്‌ത്രീയും അവരുടെ മകളും ഒരേസമയം ഒരേ ആശുപത്രിയില്‍വെച്ച് പ്രസവിച്ചു. 42കാരിയായ ഫാത്‌മ ബിരിന്‍സിയും അവരുടെ ഇരുപത്തിയൊന്നുകാരി മകള്‍ ഗാഡെ ബിരിന്‍സിയുമാണ് ഒരേസമയം പ്രസവിച്ച് ചരിത്രത്തില്‍ ഇടംനേടിയത്. തുര്‍ക്കിയിലെ കോന്യയിലെ ആശുപത്രിയില്‍ സിസേറിയനായാണ് അമ്മയും മകളും പ്രസവിച്ചത്. മൂന്നു വര്‍ഷം മുമ്പ് അഭയാര്‍ത്ഥികളായാണ് ഫാത്‌മയും ഗാഡെയും സിറിയയില്‍നിന്ന് തുര്‍ക്കിയില്‍ എത്തിയത്. തങ്ങള്‍ക്ക് അഭയം നല്‍കിയ രാജ്യത്തിന്റെ പ്രസിഡന്റിനോടുള്ള ആദരസൂചകമായി തുര്‍ക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എര്‍ഡോഗന്‍ എന്നതിന് സമാനമായ പേരുകളാണ് കുഞ്ഞുങ്ങള്‍ക്ക് ഇട്ടത്.