ട്രാക്ടറിന്റെ ടയർ കയറാതെ അമ്മ പക്ഷി മുട്ടകൾ സംരക്ഷിക്കുന്നതിന്റെ കണ്ണീരണിയിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. ചൈനയിലെ ഉലൻക്വാബ് സിറ്റിലിയിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. ഒരാൾ കൃഷി സ്ഥലത്ത് ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതുകൊണ്ടിക്കുമ്പോഴാണ് ഒരു പക്ഷി പെട്ടന്ന് ട്രാക്ടറിന്റെ മുമ്പിലേക്ക് ഓടി വന്നത്. ഇയാൾ പെട്ടന്ന് വാഹനം നിർത്തി നോക്കിയപ്പോൾ കാണുന്നത് തന്റെ മുട്ടകളെ സംരക്ഷിച്ച് ഈ പക്ഷി നിൽക്കുന്നതായിരുന്നു. തുടർന്ന് വാഹനം ഇവിടെ നിന്നും മാറ്റിയ ഇയാൾ പക്ഷിക്ക് കുടിക്കാൻ വെള്ളവും ഇവിടെ വച്ചു നൽകി. ഇദ്ദേഹം തന്നെയാണ് ഈ ദൃശ്യങ്ങൾ പകർത്തിയതും. സോഷ്യൽമീഡിയയിൽ ഈ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് ഇദ്ദേഹത്തെ അഭിനന്ദിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
Mother bird stops moving tractor to protect eggs pic.twitter.com/CWyA28rbvI
— CGTN (@CGTNOfficial) July 10, 2019
Leave a Reply