ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- മൂന്ന് വയസ്സുകാരിയായ കെയ്‌ലീ ജയ് ഡിനെ കൊന്ന കുറ്റത്തിന് അമ്മയും കാമുകനും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മനഃപൂർവ്വമല്ലാത്ത നരഹത്യയാണ് അമ്മയായ നിക്കോള പ്രീസ്റ്റിനും കാമുകനായ ക്യാലം റെഡ്ഫെണിനുമെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടി വളരെ നാളായി ശാരീരികമായ പീഡനങ്ങൾ അനുഭവിക്കുന്നുണ്ടായിരുന്നുവെന്ന് കോടതി വിലയിരുത്തി. 2020 ഓഗസ്റ്റ് ഒൻപതാം തീയതിയാണ് സോലിഹള്ളിലെ ഫ്ലാറ്റിൽ കുട്ടിയെ മരണപ്പെട്ട രീതിയിൽ കണ്ടെത്തിയത്. നെഞ്ചിലും വയറ്റിലുമുള്ള സാരമായ പരിക്കുകൾ മൂലമാണ് കെയ് ലീ മരണപ്പെട്ടത്.


ഇരുവർക്കുമെതിരെ കൊലപാതകകുറ്റത്തിനു പകരം,മനഃപൂർവമല്ലാത്ത നരഹത്യയാണ് ചുമത്തപ്പെട്ടിരിക്കുന്നത്. അപകടം നടന്നതിന് ശേഷം കുട്ടിയുടെ അമ്മ എമർജൻസി നമ്പർ വിളിച്ചിരുന്നുവെങ്കിലും, അതിനുമുൻപ് തന്നെ കെയ് ലീയുടെ മരണം നടന്നിരുന്നു. പിന്നീട് പോസ്റ്റ് മോർട്ടം ചെയ്ത മൃതദേഹത്തിൽ, കുട്ടിയുടെ റിബ് കേജ് പൊട്ടിയിരുന്നതായും, കാലിനും മറ്റും പൊട്ടലുകൾ ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ മരണസമയത്ത് കാമുകനും അമ്മയും തമ്മിൽ വളരെ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്.


നിക്കോള പലപ്പോഴും കുട്ടിയെ വഴക്കുപറയും ഉപദ്രവിക്കുകയും ചെയ്യുന്നത് കണ്ടിട്ടുള്ളതായി അയൽക്കാർ വ്യക്തമാക്കിയിരുന്നു. കുട്ടി മരണപ്പെടുന്നതിന് ദിവസങ്ങൾക്കു മുൻപ് കാമുകന് അയച്ച മെസ്സേജ് കുട്ടിയെ കൊണ്ട് തനിക്ക് മടുത്തുവെന്നും, താൻ അവളെ കൊല്ലുമെന്നും നിക്കോള പറഞ്ഞിരുന്നു. നിക്കോളയുടെ അശ്രദ്ധ മൂലമാണ് കുട്ടിയുടെ മരണം ഉണ്ടായതെന്ന് കോടതി വിലയിരുത്തി. ഫ്ലാറ്റിലെ ലിഫ്റ്റ് കയറുമ്പോഴാണ് കുട്ടിക്ക് അപകടം സംഭവിച്ചത്. വെള്ളിയാഴ്ച ഇരുവർക്കും എതിരെയുള്ള വിധി ഉണ്ടാകും. കെയ് ലീയെ ശരിയായ സംരക്ഷിക്കാത്തത് മൂലമാണ് കുട്ടിക്ക് അപകടമുണ്ടായതെന്ന് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ആദം ജോബ് സൺ വ്യക്തമാക്കി.