കു​ട്ടി​ക​ളു​മാ​യി യു​വ​തി കി​ണ​റ്റി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു. ഹ​നു​ൻ ഹാ​മി​സ് (നാലര വയസ്സ്), മു​ഹ​മ്മ​ദ് റം​ഷാ​ൻ (ഒന്നര വയസ്സ്) എന്നീ കുട്ടികളാണ് മ​രി​ച്ച​ത്. നാ​ദാ​പു​രം വാ​ണി​മേ​ൽ കൊ​ടി​യൂ​റ​യി​ലാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​ക​ളു​ടെ അ​മ്മ ജ​നീ​ഫ​യെ പ​രുക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നാദാപുരം ദാറുൽ ഹുദാ നഴ്‌സറി വിദ്യാർഥികളാണ് മരിച്ചത്. അവശ നിലയിലായ ജനീഫ കല്ലാച്ചി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബ പ്രശ്‌നത്തെ തുടർന്നാണ് യുവതി കിണറ്റിൽ ചാടിയതെന്നാണ് പ്രാഥമിക നിഗമനം. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ജനീഫയെയും മൂത്ത കുട്ടിയെയും പുറത്തെടുത്തെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. ഒന്നര മണിക്കൂർ കഴിഞ്ഞാണ് രണ്ടാമത്തെ കുട്ടിയെ പുത്തെടുക്കാൻ കഴിഞ്ഞത്.

കിണറ്റിലെ ചെളിയിൽ പൂണ്ട നിലയിലായിരുന്നു മുഹമ്മദ് റംഷാൻ. കിണറ്റിലെ വെള്ളം മോട്ടോർ ഉപയോഗിച്ച് പുറത്തു കളഞ്ഞാണ് ചേലക്കാട് നിന്നെത്തിയ ഫയർ ഫോഴ്‌സിന്റെ സഹായത്തോടെ നാട്ടുകാർ ഈ കുട്ടിയെ പുറത്തെടുത്തത്. കുട്ടികളുടെ മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭർത്താവ് ഹമീദിനെയും ഭർതൃപിതാവ് അമ്മദ്‌ഹാജിയെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.