ട്രെയിനില്‍ നിന്ന് വീണ് അത്യാസന്ന നിലയിലായ യുവാവിനെ ചുമലിലേറ്റി പൊലീസുകാരന്‍ ഓടിയത് ഒന്നര കിലോമീറ്റര്‍. മധ്യപ്രദേശിലെ സിയോനി മാല്‍വയിലാണ് സം‍ഭവം. അജിത് എന്ന ഇരുപതുകാരന്‍റെ ജീവനാണ് പൂനം ബില്ലോര്‍ എന്ന കോണ്‍സ്റ്റബിളിന്‍റെ നിശ്ചയദാര്‍ഢ്യത്താല്‍ രക്ഷിക്കാനായത്.
റെയില്‍വേ ട്രാക്കിന് സമീപം ഗുരുതരമായി പരിക്കെറ്റ നിലയില്‍ യുവാവ് കിടക്കുന്നതായി ഒരു ഫോണ്‍ കോളാണ് പൊലീസ് സ്റ്റേഷനിലെത്തിയത്.

കോണ്‍സ്റ്റബിള്‍ പൂനം ബില്ലോറും ഡ്രൈവറും സ്ഥലത്തെത്തി. മരണാസന്നനായി കിടക്കുന്ന യുവാവ് കിടന്നിരുന്നത് പ്രധാന റോഡില്‍ നിന്നും ഒന്നരകിലോ മീറ്റര്‍ അകലെയുളള റെയില്‍വേ ട്രാക്കില്‍. മറ്റ് മാര്‍ഗ്ഗങ്ങളൊന്നും യുവാവിനെ റോഡിലെത്തിക്കാന്‍ ഉണ്ടായിരുന്നില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുവാവിനെ അടിയന്തരമായി എത്തിക്കേണ്ടതിനാല്‍ പൊലീസുകാരന്‍ തോളിലേറ്റി പൊലീസ് ജീപ്പ് വരെയുളള ഒന്നരകിലോമീറ്റര്‍ നടക്കുകയായിരുന്നു. വൈകാതെ ആശുപത്രിയിലെത്തിയ അജിത് ഇപ്പോള്‍ ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമായി തുടരുന്നതായാണ് റിപ്പോര്‍ട്ട്.

യുവാവിനെ ചുമലിലേറ്റി ഓടുന്ന ദൃശ്യം സമീപവാസികളില്‍ ആരോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ അഭിനന്ദനപ്രവാഹമാണ്. പൊലീസുകാരന്‍റെ കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയയും.