ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (യു കെ) കേരള ചാപ്റ്റർ നേതൃത്വം കൊടുക്കുന്ന ‘യുവ 2023’ യുവജന സംഗമത്തിൽ ആലത്തൂർ എം പി യും യുവ രാഷ്ട്രീയകലാ സാംസ്‌കാരിക വ്യക്തിത്വവുമായ രമ്യ ഹരിദാസ് മുഖ്യാഥിതിയായി പങ്കെടുക്കും. ജൂൺ 24 ന് ക്രോയ്ഡനിൽ വച്ച് വൈകുന്നേരം 3 മണി മുതൽ 7 മണി വരെ നടക്കുന്ന പരിപാടിയിൽ യുകെയിലെ നാനാ സ്ഥലങ്ങളിൽ നിന്നുള്ള യുവജനങ്ങൾ പങ്കെടുക്കുകയും, പുതിയ യുവജന കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനo നടക്കുo.

‘യുവ 2023’ ന്റെ രജിസ്ട്രേഷൻ ആരംഭിച്ച് ആദ്യ മണിക്കൂറുകളിൽ തന്നെ വലിയ ആവേശത്തോടെയാണ് യുവജനങ്ങൾ പ്രതികരിച്ചിരിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക മണ്ഡലത്തിലെ ‘യൂത്ത് ഐക്ക’ണും എംപി യുമായ രമ്യ ഹരിദാസിന്റെ സാന്നിധ്യവും രജിസ്‌ട്രേഷനിലെ വൻ യുവജന പങ്കാളിത്തവും ഇതിനോടകം തന്നെ യുകെയിൽ വലിയ ചർച്ചയായിട്ടുണ്ട്.

എംപിമാർ, മേയർമാർ, കൗൺസിലർമാർ, വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികൾ എന്നിവർ പങ്കെടുക്കുന്ന ‘യുവ 2023’ ചടങ്ങിൽ വച്ച് സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച യുവജനങ്ങളെ ആദരിക്കുകയും ചെയ്യുമെന്ന് സംഘാടകർ പറഞ്ഞു. ചടങ്ങിൽ വൈവിധ്യങ്ങളാർന്ന കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.

‘യുവ 2023’ ലേക്ക് കേരളത്തിൽ നിന്നും പഠനത്തിനും ജോലിക്കും യുകെയിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചേർന്നിട്ടുള്ള യുവജനങ്ങളെ ഒരുമിച്ചു കൂട്ടുന്നതിനും അവരുടെ വിവിധങ്ങളായ ആവശ്യങ്ങളിൽ കൃത്യമായി ഇടപെടുന്നതിനും വേണ്ടി നാളുകളായി യുകെയിലെ വിവിധ കോണുകളിൽ നിന്നും വന്നിരുന്ന അഭ്യർത്ഥനകളെ മാനിച്ചാണ് ഐഒസി യുകെ കേരള ചാപ്റ്റർ യുവജനങ്ങൾക്കായി ഇങ്ങനെ ഒരു കൂട്ടായ്മക്ക് നേതൃത്വo കൊടുക്കുന്നതെന്ന് ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ്‌ ശ്രീ സുജു ഡാനിയേൽ പറഞ്ഞു. ഏപ്രിൽ 10 ന് സ്ട്രേറ്റ്ഫോഡിൽ ഐഒസി യുകെ മുൻകൈ എടുത്തു നടത്തിയ വിദ്യാർത്ഥി കൂട്ടായ്മയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളും ഇങ്ങനെ ഒരു ആവശ്യം ഐഒസി യുകെ കേരള ചാപ്റ്റർ ഭാരവാഹികളെ അറിയിച്ചിരുന്നു.

‘യുവ 2023’ ലേക്ക് രജിസ്‌ട്രേഷൻ തുടരുകയാണെന്നും എത്രയും വേഗം എല്ലാവരും രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും പരിപാടിയുടെ സുഗമമായ നടത്തിപ്പിന് ഒരു സംഘാടക സമിതി രൂപീകരിച്ചതായും ഐഒസി യുകെ കേരള ചാപ്റ്റർ വക്താവ് ശ്രീ അജിത് മുതയിൽ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

*’യുവ 2023 രജിസ്‌ട്രേഷൻ ലിങ്ക്:

https://forms.gle/haRzSucrsYuT31wA7

*വേദിയുടെ വിലാസം:

St Jude with St Aidan Church, Thornton Rd, Thornton Heath
CR7 6BA