കൊൽക്കത്തയിലെ വാണിജ്യ സ്ഥാപനത്തിന് സമീപത്തെ റോഡിലേക്ക് പറന്നെത്തിറങ്ങിയത് ലക്ഷക്കണക്കിന് രൂപയുടെ കറന്‍സി നോട്ടുകള്‍. തിരക്കേറിയ ഒരു വാണിജ്യ സ്ഥാപനത്തിന്‍റെ ആറാം നിലയിലുള്ള ഓഫീസില്‍ നിന്നാണ് 2000 ന്റെയും 500 ന്റെയും 100 ന്റെയും നോട്ടുകൾ റോഡിലേക്ക് പറന്നിറങ്ങിയത്.

വാണിജ്യ സ്ഥാപനത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സിന്‍റെ (ഡിആര്‍ഐ) പരിശോധനയ്‍ക്കിടെ ആയിരുന്നു നോട്ടുകെട്ടുകൾ പുറത്തേക്ക് എത്തിയത്. ആറാം നിലയിലുള്ള ഓഫീസില്‍ നിന്ന് റെയ്‍ഡിനിടെ നോട്ടു കെട്ടുകള്‍ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. അന്തരീക്ഷത്തിൽ നോട്ടുകൾ പറന്നുനടന്നത് ജനങ്ങളിൽ ആകാംഷയുണർത്തി. ആദ്യത്തെ അമ്പരപ്പും കൗതുകവും വിട്ടതോടെ പിന്നീട് പണ വാരിക്കൂട്ടാൻ തിരക്ക് കൂട്ടാനും ജനങ്ങൾ തയ്യാറായി. ഇതെല്ലാം കണ്ട് നിന്നിരുന്ന ഒരാളാണ് പകർ‌ത്തി വിഡിയോ ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറലാകുകയാണ്.

74 ലക്ഷം രൂപയുടെ കറന്‍സി നോട്ടുകളാണ് പോലീസിന് റോഡിൽ നിന്ന് ലഭിച്ചതെന്നാണ് വിവരം. ഡിആര്‍ഐ അധികൃതര്‍ ഇക്കാര്യത്തെപ്പറ്റി ഔദ്യോഗികമായി ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. വാർത്താ എജൻസിയായ എഎൻഐയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.