ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളെ തുടര്‍ന്ന് ജീവിതം അവസാനിപ്പിക്കുന്നെന്നുകാട്ടി ബിഹാറിലെ യുവ ഐഎഎസ് ഓഫീസര്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി.
ബുക്സര്‍ ജില്ലാ ഭരണാധികാരിയായ മഹേഷ് പാണ്ഡെ(30) ആണ് മരിച്ചത്. ഗാസിയാബാദ് കോട്ഗാവിലെ റെയില്‍ പാളത്തിനു സമീപത്തു നിന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് അദ്ദേഹം തന്റെ സുഹൃത്തിന് മെസേജ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് സുഹൃത്ത് പോലീസിനെ വിവരമറിയിച്ചു. പോലീസ് റൂമില്‍ എത്തിയപ്പോഴേക്കും അയാള്‍ ഹോട്ടലില്‍ നിന്നു പോയിരുന്നു. റൂമില്‍ നടത്തിയ തിരച്ചിലിലാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്.
ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും, റൂമില്‍ സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ ബാഗില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഭാര്യയും രണ്ട് മാസം പ്രായമുള്ള മകളുമുണ്ട്.
2012 ബാച്ചിലെ ഓഫീസറാണ് പാണ്ഡെ. യുപിഎസ് സി പരീക്ഷയില്‍ 14 ാം റാങ്ക് ലഭിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് ബുക്സറില്‍ ജോലിയില്‍ പ്രവേശിച്ചത്.