വീണ്ടും വിവാദ പരാമര്‍ശവുമായി എം.എം.മണി.പൊന്പിളൈ ഒരുമ കൂട്ടായ്‌മ മൂന്നാറിൽ സമരം നടത്തിയ സമയത്ത് ‘കാട്ടില്‍ കുടിയും’ മറ്റു പരിപാടികളുമായിരുന്നു എന്നാണ് മണി പറഞ്ഞത്. ടിമാലി ഇരുപതേക്കറിൽ നടത്തിയ പ്രസംഗത്തിനിടെയാണ് മണിയുടെ വിവാദ പരാമര്‍ശം .
‘പൂച്ച പഴയ നമ്മുടെ പൂച്ച അന്ന് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ കുടിയും സകല പരിപാടികളുമായിരുന്നു. പൊമ്പിളൈ ഒരുമൈ അവരും കുടിയും സകല പരിപാടികളുമായി നടന്നിരുന്നു. സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടി. ഒരു ഡി.വൈ.എസ്.പിയുമുണ്ടായിരുന്നു.’ എന്ന ദ്വയാര്‍ത്ഥ പരാമര്‍ശം കൊണ്ടാണ് എം.എം മണി പൊമ്പിളൈ ഒരുമൈയെ അധിക്ഷേപിക്കുന്നത്.
മൂന്നാര്‍ ദൗത്യത്തിനിടെ ദൗത്യസംഘവും മാധ്യമപ്രവര്‍ത്തകരും ഗസ്റ്റ് ഹൗസില്‍ മദ്യപാനമായിരുന്നെന്നും മണി ആരോപിക്കുന്നു. ഇപ്പോള്‍ മൂന്നാര്‍ സബ് കലക്ടറും മാധ്യമങ്ങളും ഒരുമിച്ചാണെന്നും മണി പ്രസംഗത്തില്‍ ആരോപിക്കുന്നുണ്ട് . മണിയുടെ പ്രസംഗത്തിനെതിരെ പൊമ്പിളൈ ഒരുമൈ രംഗത്തെത്തിയിട്ടുണ്ട്. സബ് കളക്ടർ കഴിവുകെട്ടവനാണ്, സബ്‌കളക് ടറെ പിന്തുണച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഊളമ്പാറയ്ക്ക് അയയ്ക്കണം. ചെന്നിത്തലയ്ക്കും ആർ.എസ്.എസ് ബന്ധമുണ്ടെന്ന് സംശയമുണ്ടെന്നും മണി പ്രസംഗത്തിനിടെയില്‍ ആരോപിച്ചു .
Leave a Reply