നമ്മളെയൊക്കെ ഒത്തിരി ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരിക്കുന്ന കലാകാരന്മാരിൽ പലരും കടുത്ത ദാരിദ്ര്യത്തിലും പട്ടിണിയിലും ജീവിതത്തിലെ ബുദ്ധിമുട്ടുകളിലും പ്രയാസങ്ങളിലും പെട്ട് ഒരു നേരത്തെ മരുന്നിനുപോലും വകയില്ലാതെ ബുദ്ധിമുട്ടുകയാണെന്ന് നമ്മളിൽ എത്രപേർക്കറിയാം. ഇത്തരത്തിലുള്ള കലാകാരന്മാരുടെ ഉന്നമനത്തിനായിട്ട് ആരംഭിച്ച മാക്സ് അവശ കലാകാരന്മാർക്കായിട്ട് മെഡി ഹെൽപ്പെന്ന പദ്ധതി നാളെ ആരംഭിക്കുകയാണ്.

ഗാനമേള, സ്റ്റേജ് കലാകാരന്മാർ, ലൈറ്റ് & സൗണ്ട്സ് കലാകാരന്മാർ എന്നിവരുടെ ക്ഷേമം ലക്ഷ്യമാക്കി 2018 ആഗസ്റ്റ് 25ാം തീയതി രൂപീകൃതമായി 12 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളുടെ ഭരണ സാരഥ്യത്തിൽ 7 – 11-2018 -ൽ പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ജോസ് കെ മാണി എം പി പ്രമുഖ കലാകാരന്മാർ എന്നിവരുടെ മഹനീയ സാന്നിദ്ധ്യത്തിൽ സിനി ആർട്ടിസ്റ്റ് മിയ ജോർജ് മാക്സ് ചാരിറ്റി സംഘടനയുടെ ഔദ്യോഗികമായ ഉദ്ഘാടനം നിർവഹിച്ചു. മുതിർന്ന കലാകാരന്മാരെ പ്രസ്തുത ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചിരുന്നു.

ഇരു വൃക്കകളും തകരാറിലായ ഗായകൻ കെ കെ പ്രകാശ്, ക്യാൻസർ ബാധിതനായ ഗായകൻ സാബു നമ്പ്യാകുളം എന്നിവർക്ക് ഇതിനോടകം റോഡ് ഷോയിലൂടെ സമാഹരിച്ച് നല്ലൊരു തുക(2.75 ലക്ഷം) ചികിത്സസഹായം നൽകുവാൻ കഴിഞ്ഞു. ഈ ധനസമാഹരണ പരിപാടിയിൽ പ്രമുഖ രാഷ്ട്രീയനേതാക്കന്മാർ പോലീസ് അധികാരികൾ പ്രമുഖ കലാകാരന്മാർ എന്നിവരുടെ സജീവ സഹകരണവും മേൽനോട്ടവും ഉറപ്പാക്കുവാൻ മാക്‌സിനു കഴിഞ്ഞു.

അംഗങ്ങക്കെല്ലാം ഇൻഷ്വറൻസ് ഏർപ്പെടുത്തിയതിൻപ്രകാരം അപകടത്തിൽ മരണപ്പെട്ട കലാകാരൻ രാഹുൽ രാജിന്റെ കുടുംബത്തിന് ഇൻഷ്വറൻസ് പരിരക്ഷ(1 ലക്ഷം ) ലഭ്യമാക്കുന്നതിനു കഴിഞ്ഞു. അപകടത്താലോ രോഗത്താലോ ആശുപത്രിയിൽ അഡ്മിറ്റാകുന്നവർക്ക് ചികിത്സാ സഹായവും ചെയ്തുപോരുന്നു.

2019 ഏപ്രിൽ 12-ാം തീയതി കേരള സംഗീത നാടക അക്കാദമിയുടെ രജിസ്ട്രേഷൻ ലഭിച്ചത് മാക്സിൻെറ പ്രവർത്തനമികവിന്റെ അംഗീകാരമായി. അഖില കേരളാ അടിസ്ഥാനത്തിൽ കലാ മത്സരങ്ങളും ജയിലുകൾ അനാഥാലയങ്ങൾ വൃദ്ധസദനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ചാരിറ്റീപ്രവർത്തനങ്ങളും മെഡിക്കൽ ക്യാമ്പുകളും മാക്സ് നടത്തി പോരുന്നു.

നിപ്പ, ഓഖി, തുടരെയുണ്ടായ പ്രളയങ്ങൾ ഇപ്പോൾ കോവിഡ് 19 ദുരിതങ്ങൾക്കുമീതെ ദുരിതങ്ങളാലെ തകർന്ന് കണ്ണീരിലായ കലാകാരന്മാരെ, അവരുടെ കുടുംബങ്ങളെ കിറ്റുകളായും ചികിത്സാ സഹായമായും സുമനസുകളുടെ സഹായത്തോടെ ചേർത്തുപിടിക്കുവാൻ കഴിഞ്ഞു എന്നത് ചാരിതാത്ഥ്യം നൽകുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ഒരു ഫണ്ടുശേഖരണ പരിപാടി പ്ലാൻ ചെയ്തെങ്കിലും. ഞങ്ങളുടെ സ്വപ്നസാക്ഷാൽക്കാരത്തിന് കോവിഡ് മഹാമാരി തടസമായി. ഈ പശ്ചാത്തലത്തിൽ ഗുരുതരരോഗബാധിതരും സ്ഥിരമായി മരുന്നു കഴിക്കുന്നവരും പറഞ്ഞറിയിക്കാൻ കഴിയാത്തവിധം ദുരിതത്തിലാണ്. അവരെ സഹായിക്കുക എന്ന വലിയ ഒരു കർത്തവ്യമാണ് മാക്സിൻെറ മുമ്പിലുള്ളത്. ഓണത്തിന് കലാകാരന്മാർക്ക് കിറ്റ് വിതരണം നൽകാനും പദ്ധതിയുണ്ട്.

ഇതിലേയ്ക്കായി സുമനസുകളുടെ സഹായം തേടുകയാണ്. ഗവണ്മെന്റ് നിയമ നിബന്ധനകൾക്കും ഓഡിറ്റിoഗിനും വിധേയമായി സുതാര്യവും സത്യസന്ധവുമായ പ്രവർത്തനങ്ങൾക്ക് അംഗങ്ങളുടെയും, അഭ്യുദയകാംഷികളുടെയും ഉറച്ച പിന്തുണയാണുള്ളത്. അതാണ് ഞങ്ങളെ മുമ്പോട്ട് നയിക്കുന്നത്.
എല്ലാവരുടെയും അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നു.

Music Artists’ Charitable Society,Account No:- 11150200002376 Federal Bank,Poovarany Branch,IFSC:- FDRL0001115