തെന്നിന്ത്യയിലെ അറിയപ്പെടുന്ന താരമാണ് മലയാളിയായ പ്രിയാമണി. 2003ല്‍ തെലുങ്ക് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരം തെന്നിന്ത്യയിലെ എല്ലാഭാഷകളിലും കൂടാതെ ബോളിവുഡ് ചിത്രങ്ങളുടെയും ഭാഗമായി.
ദേശീയ സംസ്ഥാന പുരസ്‌കാരങ്ങളടക്കം നിരവധി അവാര്‍ഡുകളും ചുരുങ്ങിയ കാലം കൊണ്ട് നടി സ്വന്തമാക്കിയിട്ടുണ്ട്. സിനിമയില്‍ മാത്രമല്ല മിനിസ്‌ക്രീനിലും പ്രിയ മണി സജീവമാണ്.
സിനിമയില്‍ തിളങ്ങിനില്‍ക്കുമ്പോഴാണ് പ്രിയാമണി വിവാഹിതയാകുന്നത്. ബിസിനസുകാരനായ മുസ്തഫ രാജിനെയാണ് പ്രിയാമണി വിവാഹം കഴിച്ചത്.
പ്രണയവിവാഹം ആയിരുന്നു ഇവരുടേത്. 2017 ലാണ് മുസ്തഫയെ പ്രിയാ മണി വിവാഹം കഴിക്കുന്നത്. ഏറെ വാര്‍ത്ത പ്രധാന്യം നേടിയ താര വിവാഹമായിരുന്നു ഇത്.
ഇപ്പോഴിതാ പ്രിയാമണി-മുസ്തഫ വിവാഹം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇവരുടെ വിവാഹത്തിനെതിരേ മുസ്തഫയുടെ ആദ്യഭാര്യ ആയിഷ രംഗത്തെത്തിയിരിക്കുകയാണ്.
ഇവരുടെ വിവാഹം അസാധുവാണെന്നാണ് ആദ്യ ഭാര്യ ആരോപിക്കുന്നത്. ഇ-ടൈംസിനോടാണ് ആയിഷ പ്രിയാമണിയുടേയും മുസ്തഫയുടേയും വിവാഹം നിയമപരമായ ആസാധുവാണെന്ന് പറഞ്ഞത്.
മുസ്തഫയുമായുളള വിവാഹമോചനം കഴിഞ്ഞിട്ടില്ലെന്നും ഇപ്പോഴും താന്‍ അയാളുടെ ഭാര്യയാണെന്നും ആയിഷ പറയുന്നു. 2013 ലാണ് ആയിഷയുമായി മുസ്തഫ വേര്‍പിരിയുന്നത്.
പിന്നീട് 2017ലാണ് പ്രിയാമണിയെ വിവാഹം കഴിക്കുന്നത്. ആയിഷയുമായുള്ള വിവാഹ ബന്ധത്തില്‍ മുസ്തഫയ്ക്ക് രണ്ട് കുട്ടികളുണ്ട്.
എന്നാല്‍ ആയിഷയുടെ ആരോപണത്തിനോട് പ്രതികരിച്ച് മുസ്തഫ രംഗത്ത് എത്തിയിട്ടുണ്ട്. ഇ-ടൈംസിനോട് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
തനിക്കെതിരെ ഉയരുന്ന ആരോപണം തെറ്റാണെന്നാണ് മുസ്തഫ പറയുന്നത്. വിവാഹ മോചിതനാണെന്നും എന്നാല്‍ കുട്ടികളുടെ ചെലവിനായി പണം നല്‍കാറുണ്ടെന്നും മുസ്തഫ പറയുന്നു.
2010 മുതല്‍ ഞാനും ആയിഷയും പിരിഞ്ഞ് ജീവിക്കുകയാണ്. 2013 ല്‍ വിവാഹമോചനം നേടിയതായും മുസ്തഫ പറയുന്നു. ഇതിന് ശേഷമാണ് 2017 ല്‍ പ്രിയാമണിയെ വിവാഹം കഴിക്കുന്നത്.
എന്തുകൊണ്ടാണ് ഇത്രയും നാള്‍ മിണ്ടാതിരുന്നതെന്നും മുസ്തഫ ചോദിക്കുന്നുണ്ട്. തന്നില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള ആരോപണമെന്നു മുസ്തഫ കൂട്ടിച്ചേര്‍ത്തു.
വിവാഹത്തിന് ശേഷവും പ്രിയാമണി സിനിമയില്‍ സജീവമാണ്. വിരാടപര്‍വ്വമാണ് നടിയുടെ പുറത്ത് വരാനുള്ള ചിത്രം. തമിഴ് ചിത്രം അസുരന്റെ റീമേക്കായ നാറപ്പയാണ് മറ്റൊരു ചിത്രം. വെങ്കിടേഷിന് ഒപ്പമാണ് നടി എത്തുന്നത്.
അസുരനില്‍ മഞ്ജു ചെയ്ത പച്ചൈയമ്മാള്‍ എന്ന കഥാപാത്രയാണ് നടി അവതരിപ്പിക്കുന്നത്. അജയ് ദേവ്ഗണ്ണിനോട് ഒപ്പമുള്ള മൈതാനാണ് ഹിന്ദിയിലെ ചിത്രം.
Leave a Reply