തിരുവനന്തപുരം: കിളിമാനൂരിലെ വ്യാപാരിയുടെ അപകടമരണത്തില്‍ ദുരൂഹത. മഹാദേവേശ്വരത്തെ സ്വകാര്യ മാര്‍ക്കറ്റില്‍ വ്യാപാരം നടത്തുന്ന മണിയന്‍ എന്ന മണികണ്ഠന്‍ (45) ആണ് മരിച്ചത്. അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അപകട സ്ഥലത്ത് ഒരു കാര്‍ പിന്നാലെ എത്തുന്നതും ചില ആളുകള്‍ പുറത്തിറങ്ങുന്നതും ശ്രദ്ധയില്‍പ്പെട്ടത്.

എന്നാല്‍ ദൃശ്യങ്ങള്‍ക്ക് നടവുവില്‍ തടസ്സമായി മതില്‍ ഉള്ളതിനാല്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ. കല്ലറ ചെറുവിളാകം സ്വദേശിയായ മണികണ്ഠന്‍ ഉടയന്‍കാവ് പ്രദേശത്താണ് താമസം. സുഹൃത്ത് സലാഹുദീനെ ഇരുചക്ര വാഹനത്തില്‍ വീട്ടില്‍ കൊണ്ടാക്കി മടങ്ങി വരുമ്പോഴാണ് അപകടം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ ഘട്ടത്തില്‍ മരണകാരണം എന്താണെന്ന് അറിയാന്‍ കഴിയില്ലെന്നും അതിന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്നുമാണ് കിളിമാനൂര്‍ പോലീസ് പറയുന്നത്. മരിച്ച മണികണ്ഠന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആണ് സൂക്ഷിച്ചിരിക്കുന്നത്.