മെട്രിസ് ഫിലിപ്പ്

മാതാ പിതാ ഗുരു ദൈവം എന്നാണ് നമ്മൾ പഠിച്ചിരിക്കുന്നത്. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം, അവൻ/അവൾ ഏറ്റവും അധികമായി ബഹുമാനിക്കേണ്ടത് തനിക്ക് ജന്മം നൽകിയ അമ്മയെ ആണ്. അതിന് ശേഷമാണ് പിതാവും, ഗുരുവും, ദൈവവും, മനുഷ്യന്റെ ബഹുമാനപട്ടികയിൽ ഇടം പിടിക്കുന്നത്. അമ്മമാരുടെ ഉൽകണ്ഠയോടൊപ്പം, മറ്റൊരു കൂട്ടരും മക്കളെ ഓർത്തു ആകുലപ്പെടുന്നുണ്ട്. ജന്മം നൽകിയില്ലങ്കിലും, തങ്ങളുടെ സ്വന്തം മക്കളെ പോലെ ചേർത്തുപിടിക്കുന്ന ഗുരുക്കൻമാർ. നൂറ്റാണ്ടുകൾക്കു മുൻപ് ഗുരുകുല വിദ്യാഭ്യാസമായിരുന്നു. ഗുരുവിനോടൊപ്പം താമസിച്ചു പഠിക്കുന്ന രീതി. നൂറ്റാണ്ടുകൾക്കു ശേഷം, ഈ കോവിഡ് കാലത്ത്, വിദ്യാർത്ഥികളും, ആദ്ധ്യാപകരും ഓൺലൈൻ ക്ലാസ്സിലൂടെ കാണുവാൻ മാത്രമേ സാധിക്കുന്നുള്ളൂ. അതുകൊണ്ട് തന്നെ, ടീച്ചേഴ് സ്, കുട്ടികളെ കാണാതെ മിസ് ചെയ്യുന്നുണ്ട്. സ്കൂൾ എന്ന് ഓപ്പൺ ചെയ്യുമോ ആവൊ…

ഗുരുക്കൻമാരെ എന്നും എല്ലാവരും ബഹുമാനിക്കും സ്നേഹിക്കും. നഴ്സറി സ്കൂൾ ടീച്ചേഴ് സ് തുടങ്ങി യൂണിവേഴ്സിറ്റി പ്രൊഫസർ വരെ ഉള്ളവർ ആണെങ്കിലും, അവർക്കു അവരുടെ വിദ്യാർത്ഥികളെ പഠിപ്പിക്കുവാൻ വേണ്ടി, രാപകൽ ഇല്ലാതെ, നോട്സ് പ്രിപയർ ചെയ്യണം, കൂടാതെ അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകണം. കുടുംബത്തിലെ ജോലി തിരക്കിനൊപ്പം, ഈ നോട്സ് തയ്യാർ ആക്കുവാനും, കൂടാതെ, വിദ്യാർത്ഥികളുടെ അസൈന്മെന്റ്സ് നോക്കണം, ആൻസർ ഷീറ്റ്‌സ് വാല്യൂ ചെയ്യണം, ഇന്റേർനൽ മാർക്സ് ഇടണം, അങ്ങനെ അങ്ങനെ എന്തെല്ലാം ജോലികൾ ടീച്ചേഴ്സ് ദിവസേന ചെയുന്നുണ്ട് എന്ന് ആരും ചിന്തിക്കുന്നില്ല. പണ്ട് കാലങ്ങൾ പോലെ അല്ല ഇപ്പോൾ, കുട്ടികളും അഡ്വാൻസ്‌ ആയിരിക്കുന്നു. ഏതെല്ലാം ചോദ്യങ്ങൾ അവർ ചോദിക്കും എന്ന് അറിയില്ലതാനും.
ലോ കോളേജ് ടീച്ചേഴ് സ് ആണെങ്കിൽ, ദിവസേന മാറിക്കൊണ്ടിരിക്കുന്ന, നിയമങ്ങൾ പഠിച്ചെടുക്കണം, ഇൻഫർമേഷൻ ടെക്നോളജിയിലും, മെഡിക്കൽ സയൻസിലും എല്ലാം ദിവസേന പുതിയ പുതിയ സംഭവങൾ വന്നു കൊണ്ടിരിക്കുന്നു. അത് കൊണ്ട് തന്നെ അതെല്ലാം പഠിക്കണം, നോട്സ് പ്രിപയർ ചെയ്യണം.

എയ് ഡഡ് കോളേജ് അദ്ധ്യാപകർക്ക് , ഒരു ദിവസം 3 മണിക്കൂർ ക്ലാസ് എടുത്താൽ മതി, എന്നിട്ടും അവർക്കു ശമ്പളം വർദ്ധിപ്പിച്ചു, എന്ന് പറഞ്ഞുകൊണ്ട് അവരെ കുറ്റപ്പെടുത്തുന്ന കുറെ ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്. അവർ, രാപകൽ ഇല്ലാതെ പഠിച്ചു, യുജിസി എക്സാം പാസായിട്ടാണ്, ടീച്ചിങ് പ്രൊഫെഷൻ എടുത്തിരിക്കുന്നത്. തന്നെയുമല്ല ആ 3 മണിക്കൂർ ക്ലാസ് എടുക്കാൻ 10 മണിക്കൂർ സമയം എടുത്ത് നോട്സ്, പ്രിപയർ ചെയ്ത് വേണം, കുട്ടികൾക്ക് ക്ലാസ് എടുക്കാൻ എന്ന് ആരും ചിന്തിക്കുന്നില്ല. അതുപോലെ തന്നെയാണ്, സ്കൂൾ ടീച്ചേഴ്സും.

ഇപ്പോൾ ഓൺലൈൻ ക്ലാസ് ആയത് കൊണ്ട്, കുട്ടികളുടെ കൂടെ മാതാപിതാക്കളും, ഉള്ളത് കൊണ്ട്, പൊതുവെ ടീച്ചേഴ്സിന് ടെൻഷൻ ഉണ്ടുതാനും. ലോ സ്റ്റുഡന്റസ്ന്റെ കൂടെ ഇരിക്കുന്നത്, അഡ്വ . പ്രാക്റ്റിസസ് ചെയ്യുന്ന മാതാപിതാക്കൾ ആയിരിക്കും. അത് കൊണ്ട് തന്നെ, അവർക്ക് ക്ലാസ്സിൽ ടീച്ചർ പഠിപ്പിക്കുന്ന വിഷയത്തെകുറിച്ചു നല്ല ഗ്രാഹ്യം ഉണ്ട് താനും. അതുകൊണ്ട് ടീച്ചേഴ്സ് ഒരു മിസ്റ്റേക് സ് പോലും വരുത്താതെ തന്നെ പഠിപ്പിക്കണം.

സ്കൂളിൽ പോയി കുട്ടികൾ പഠിച്ചാൽ മാത്രമേ, അവരുടെ, മാനസികമായും ആരോഗ്യകരവുമായ ബുദ്ധിവികാസം ഉണ്ടാകുകയുള്ളൂ. ടീച്ചർ ബോർഡിൽ എഴുതി പഠിപ്പിക്കുന്നത്, കുട്ടികൾ ഒരിക്കലും മറക്കില്ല. ഓൺലൈൻ ക്ലാസ് കൊണ്ട്, “കോവിഡ് ജനറേഷൻ” കുട്ടികൾ മൊബൈൽ അടിമകൾ ആയി തീരുന്നില്ലേ?

സമൂഹത്തിൽ ഏറ്റവും അധികം ബഹുമാനിക്കപ്പെടുന്നവർ അദ്ധ്യാപകർതന്നെയാണ്. പഠിപ്പിച്ച അദ്ധ്യാപകരെ, ഒരിക്കലും നമ്മൾ മറക്കാറില്ല. അവർ തന്ന ശിക്ഷണം കൊണ്ടല്ലേ,കുറേ കാര്യങ്ങൾ എല്ലാം ഇപ്പോഴും മറക്കാതെ ഇരിക്കുന്നത്. ഗുരുക്കൻമാരെ നമുക്ക് ഓർക്കാം. അവരെ കൂടുതലായി സ്നേഹിക്കാം. എല്ലാവർക്കും ആശംസകൾ.