ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ലൂട്ടനിൽ കുടുംബസമേതം താമസിച്ചിരുന്ന നൈജോ നിര്യാതനായി. 54 വയസ്സായിരുന്നു പ്രായം. രാജഗിരി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് 7 മണിക്കാണ് മരണം സംഭവിച്ചത്.
മൃതസംസ്കാരം നാളെ 15-ാം തീയതി ശനിയാഴ്ച രാവിലെ 9. 30 ന് അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിൽ വച്ച് നടത്തപ്പെടും.
നൈജോയുടെ ഭാര്യ ബിന്ദു ലുട്ടൻ എൻ എച്ച് എസിൽ നേഴ്സായി ജോലി ചെയ്യുകയാണ്. ഐറിൻ (16 ), ഐവിൻ (15) എന്നിവരാണ് മക്കൾ. സ്റ്റോക്ക് ഓൺ ട്രെൻ്റിൽ താമസിക്കുന്ന സിറിയക് പടയാറ്റിൽ പരേതന്റെ ബന്ധുവാണ്.
നൈജോയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply