വര്‍ഷങ്ങളായി മലയാളികളുടെ കാഴ്ചവട്ടത്തുണ്ട് നമിതാ പ്രമോദ്. സീരിയലുകളിലൂടെ അഭിനയരംഗത്തേക്കെത്തിയ നമിത ഇന്ന് മലയാള സിനിമയിലെ മുന്‍നിര നടിമാരില്‍ ഒരാളാണ്. പ്രൊഫസര്‍ ഡിങ്കന്‍ എന്ന ദിലീപ് ചിത്രത്തിലാണ് നമിത ഇപ്പോള്‍ അഭിനയിക്കുന്നത്. അഭിനയ ജീവിതത്തെ കുറിച്ചു മാത്രമല്ല, വിവാഹ ജീവിതത്തെക്കുറിച്ചും നമിതയ്ക്ക് ഏറെ സങ്കല്പങ്ങളുണ്ട്.

വിവാഹ ശേഷം താന്‍ അഭിനയത്തില്‍ നിന്നു വിട്ടു നില്‍ക്കുമെന്ന് കേരള കൗമുദി ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ നമിത പറയുന്നു. തന്റെ അമ്മയെ പോലെ നല്ലൊരു വീട്ടമ്മയാകണം വിവാഹ ശേഷം എന്നാണ് ആഗ്രഹമെന്നും നമിത പറയുന്നു. എങ്കിലും വിവാഹത്തെക്കുറിച്ചൊന്നും ഇപ്പോള്‍ നമിത ചിന്തിച്ചിട്ടില്ല.

‘കല്യാണത്തെ കുറിച്ചൊന്നും ചിന്തിച്ച് തുടങ്ങിയിട്ടില്ല. കല്യാണം കഴിച്ചാല്‍ ഭര്‍ത്താവിനെ മര്യാദയ്ക്ക് നോക്കണം. വീട്ടുകാര്യങ്ങള്‍ ശ്രദ്ധിക്കണം. പക്വത വന്നിട്ട് അതേക്കുറിച്ച് ആലോചിക്കാമെന്ന് കരുതുന്നു. ഒരു മൂന്നു വര്‍ഷം കൂടി കഴിഞ്ഞാല്‍ പക്വത വരുമായിരിക്കും. ഭാവിയെ കുറിച്ച് ആലോചിച്ച് വട്ടാകുന്ന പരിപാടിയില്ല. കുറച്ചുനാള്‍ കൂടി സിനിമ ചെയ്യും. പിന്നെ വിവാഹം കഴിക്കും. അതുകഴിഞ്ഞ് കുടുംബം നോക്കി നടത്തും. അക്കാഡമിക്‌സിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. വിവാഹശേഷം സിനിമയില്‍ അഭിനയിക്കാന്‍ സാദ്ധ്യത കുറവാണ്. ഇനി സമാധാനമായിട്ട് വീട്ടിലിരിക്കാമെന്ന് കരുതും. അതെന്റെ അടിസ്ഥാന സ്വഭാവമാണ്. കുടുംബത്തിന്റെ അടിത്തറ എന്നു പറയുന്നത് അമ്മയാണ്. ഞാന്‍ എന്റെ അമ്മയെ കണ്ടാണ് വളര്‍ന്നത്. അമ്മയുടെ ജീവിതം ഞങ്ങള്‍ക്ക് വേണ്ടിയായിരുന്നു. അതുപോലെ നല്ലൊരു വീട്ടമ്മയാകണമെന്നുണ്ട്. ഇതെന്റെ മാത്രം അഭിപ്രായമാണ്,’ നമിത വ്യക്തമാക്കി.

അഭിമുഖത്തിൽ മാധ്യമങ്ങൾക്കെതിരെയും നമിത പ്രതികരിച്ചു. ദീലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ അനാവശ്യമായാണ് മാധ്യമങ്ങള്‍ തന്റെ പേരും വലിച്ചിഴച്ചതെന്ന് നടി നമിത പ്രമോദ്.  തന്നെയും അനാവശ്യമായി മാധ്യമങ്ങള്‍ കേസിലേക്ക് വലിച്ചിഴച്ചെന്ന് നമിത പറയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സിനിമാരംഗത്ത് ചില പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ തന്റെ പേരും വാര്‍ത്തയിലേയ്ക്ക് മാധ്യമങ്ങള്‍ വലിച്ചിഴച്ചു. ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും ജനങ്ങളിലേയ്ക്ക് എത്തിക്കുന്നത് മാധ്യമങ്ങളാണ്. അത്തരം മാധ്യമങ്ങള്‍ തീര്‍ച്ചയായും നീതിബോധം പാലിക്കണം നമിത പറഞ്ഞു.

നടിയേ ആക്രമിച്ച കേസില്‍ യുവ നടിയുടെ അക്കൗണ്ടിലേയ്ക്ക് കോടികള്‍ എത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഈ നടി നമിതാ പ്രമോദാണെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പടര്‍ന്നത്. ദിലീപുമായി അടുത്ത ബന്ധമുള്ള നടി ദിലീപിനോടൊപ്പം ചുരുക്കം സിനിമകളില്‍ അഭിനയിച്ചുണ്ടെന്നുമായിരുന്നു വ്യാജവാര്‍ത്ത.

ഒരാളെകുറിച്ച് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ കൊടുക്കുന്നതിന് മുമ്പ് അതിന്റെ കൃത്യതയെകുറിച്ച് മാധ്യമങ്ങള്‍ അന്വേഷിക്കണം. ഗോസിപ്പ് പറയുന്ന ലാഘവത്തോടെ കേസിന്റെ ഭാഗമാണെന്ന് മാധ്യമങ്ങള്‍ ആരോപിക്കുന്നത് ശരിയല്ല നടി പ്രതികരിച്ചു. വ്യാജവാര്‍ത്തകള്‍ ആദ്യം മനോവിഷമം ഉണ്ടാക്കിയെങ്കിലും കുടുംബത്തിന്റെയും ബന്ധുകളുടെയും പിന്തുണ വലുതായിരുന്നെന്ന് നമിത അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു