മാതാപിതാക്കളെയും സഹോദരിയെയും ഉള്‍പ്പെടെ കുടുംബത്തിലെ നാലുപേരെ അതിക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ബെയിന്‍സ് കോംപൗണ്ട് 117-ാം നമ്പര്‍ വീടിന്റെ ഉളളറകള്‍ ആരെയും അത്ഭുതപ്പെടുത്തും .ബെയിൻസ് കോംപൗണ്ട് 117-ാം നമ്പർ വീട് ഇക്കാലമത്രയും ദുരൂഹതയും വൈചിത്ര്യങ്ങളും നിറഞ്ഞതായിരുന്നു അന്നാട്ടുകാർക്ക്. കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ നാലുപേരുടെയും കുടുംബജീവിതവും ദുരൂഹവും വിചിത്രവുമായിരുന്നു എന്നതില്‍ സംശയമില്ല .ഒറ്റനോട്ടത്തില്‍ തന്നെ ദുരൂഹതകളുടെ വിളനിലമായിരുന്നു ആ ഭവനം .കൊലപാതകം നടത്തിയ കേഡല്‍ എന്ന മകനെ പരിസരവാസികളായ അപൂര്‍വ്വം ചിലരേ കണ്ടിട്ടുള്ളൂ. ആരും വീട്ടിലേയ്ക്ക് ചെല്ലുന്നതും ഇവര്‍ ഇഷ്ടപ്പെട്ടിരുന്നില്ല.
വിചിത്രമായ രീതികളാണ് ഈ വീട്ടുകാര്‍ തുടര്‍ന്നു വന്നിരുന്നത്. കുടംബത്തിലെ നാലുപേര്‍ക്ക് കഴിക്കാനായി മാത്രം ഇരുന്നൂറിലധികം വിവിധയിനം കോഴികളെ വീടിന് പുറകില്‍ വളര്‍ത്തിയിരുന്നു. കോഴികളെ വളര്‍ത്താനായി പ്രത്യേക വീടുവരെ നിര്‍മ്മിച്ചിട്ടുണ്ട്. മാസങ്ങളായുള്ള ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ ഗോവണിയില്‍ തൂക്കും. വീട്ടിലെ മുറികള്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള സാധന സാമഗ്രികള്‍ കൊണ്ട് നിറച്ചിരിക്കുകയാണ്. പുറത്ത് നിന്നും നോക്കിയാല്‍ ആളനക്കമുണ്ട് എന്നുപോലും പറയില്ല. ഒരു പ്രേതഭവനത്തിന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ട് ഈ വീടിന്. മാസങ്ങളായുള്ള ഭക്ഷണ അവശിഷ്ടങ്ങൾ ഗോവണിയിൽ തൂക്കുന്ന സ്വഭാവത്തിനു ഉടമകളായ ഇവർ വേലക്കാരികൾക്കു പോലും നിയന്ത്രിതമായ സ്വാതന്ത്ര്യം മാത്രമേ വീട്ടിൽ അനുവദിച്ചിരുന്നുള്ളൂ.
അകത്തു അലക്ഷ്യമായി കിടക്കുന്ന സോഫയും ഹാളും. സ്ത്രീകള്‍ അടക്കമുള്ളവരുടെ അടിവസ്ത്രങ്ങള്‍ വാരിവലിച്ചിട്ടിരിക്കുന്നു. താഴത്തെ നിലയിലുള്ള ഡൈനിംഗ് ടേബിളിലായിരുന്നു കുടുംബാംഗങ്ങള്‍ ഭക്ഷണം കഴിച്ചിരുന്നത്. അതും പലരും പലപ്പോഴായി. ആരും ഒരിക്കല്‍പ്പോലും ഭക്ഷണത്തിനായി ഒന്നിച്ചിരുന്നിട്ടില്ലെന്ന് മാര്‍ത്താണ്ഡം സ്വദേശിനിയായ വീട്ടുജോലിക്കാരി അടിവരയിടുന്നു.
പത്ത് സെന്റിൽ അധികം വരുന്ന ഭൂമിയിൽ പണിതിരിക്കുന്ന ഇരുനില വീടിനെ കുറിച്ചു തന്നെ ആദ്യം പറയാം. കാറ്റും വെളിച്ചവും പോലും പ്രേതാലയമെന്നു തോന്നിക്കുന്ന ഈ വീട്ടിൽ അന്യമാണ്. പകൽ പോലും വീടിനു ചുറ്റും ഇരുട്ടാണെന്നതും പറയാതെ വയ്യ. വീട്ടിലെ രണ്ടാമത്തെ നിലയിലെ വിവിധ റൂമുകളിലാണ് ഡോക്ടറുടെയും പ്രൊഫസറുടെയും മക്കളായ കരോൾ, കേഡൽ ജിൻസൺ എന്നിവരുടെയും താമസം. ഭക്ഷണം കഴിക്കാനായി മാത്രമാണ് ഇവർ താഴേക്ക് വരാറുള്ളത്.ഭക്ഷണത്തിനുമുണ്ട് പ്രത്യേകതകള്‍. വീട്ടിലെ രണ്ടാമത്തെ നിലയിലെ വിവിധ റൂമുകളിലാണ് ഡോക്ടറുടെയും പ്രൊഫസറുടെയും മക്കളായ കരോള്‍, കേഡല്‍ ജിന്‍സണ്‍ എന്നിവരുടെയും താമസം. ഓരോരുത്തര്‍ക്കും വേണ്ട വിഭവങ്ങള്‍ ജോലിക്കാരിയോട് പറയും. ഭക്ഷണം തയ്യാറായാല്‍ പിന്നെ ഓരോരുത്തരായി വന്ന് കഴിച്ച് മുറിയിലേക്കു മടങ്ങും. ശേഷം അടുത്ത ഭക്ഷണസമയത്താണ് വീണ്ടും താഴേക്കു വരുന്നത്. അതാണ് രീതി. ജീന്‍ പത്മയുടെ സഹോദരി കാഴ്ചയില്ലാത്ത ലളിതയും ജോലിക്കാരിയും താഴത്തെ നിലയിലാണ്. ഇവര്‍ക്ക് മുകളിലേക്ക് പ്രവശനം ഉണ്ടായിരുന്നില്ല. വീട്ടുകാര്‍ തമ്മിലുള്ള ആശയവിനിമയവും നാമമാത്രമായിരുന്നു. ഒന്നോ രണ്ടോ വാക്കുകളില്‍ കൂടുതല്‍ ആരും ഉരിയാടി കണ്ടിട്ടില്ലത്രേ.
ആറും ഏഴും മാസവും പഴക്കമുള്ള ഭക്ഷണ അവശിഷ്ടങ്ങള്‍ ഗോവണിയില്‍ തൂക്കുകയെന്നത് രാജതങ്കത്തിന്റെയും മക്കളുടെയും ശീലമായിരുന്നുവത്രേ. ഇത് എടുത്തുമാറ്റാന്‍ വേലക്കാരികള്‍ക്കും അനുവാദമുണ്ടായിരുന്നില്ല. പലപ്പോഴും രാജതങ്കം തനിച്ചിരുന്ന് ചിരിക്കുന്നത് കാണാമായിരുന്നുവെന്ന് വേലക്കാരി പറയുന്നു. വീട്ടിലേക്ക് വിരുന്നുകാരോ ബന്ധുക്കളോ വരുന്നത് ആര്‍ക്കും ഇഷ്ടമായിരുന്നില്ല. അനിഷ്ടം അറിയാവുന്നതുകൊണ്ട് തന്നെ അകല്‍ച്ച പാലിക്കാന്‍ ബന്ധുക്കളും ശ്രദ്ധിച്ചിരുന്നു. യൂറോപ്പില്‍ മാത്രം കാണുന്ന തരത്തിലുള്ള ചിലയിനം അപൂര്‍വവസ്തുക്കള്‍ മുകള്‍നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
സാത്താന്‍ സേവയുടെ ഭാഗമായി ശരീരത്തില്‍ നിന്നും ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന പരീക്ഷണമാണ് കൊലപാതകത്തിലൂടെ കേഡല്‍ നടത്തിയതെന്നാണ് മൊഴി. പത്ത് വര്‍ഷമായി ഇതിനുള്ള ശ്രമങ്ങളിലായിരുന്നുവത്രേ ഇയാള്‍. പത്ത് സെന്റില്‍ അധികം വരുന്ന ഭൂമിയില്‍ ആണ് കൊലപാതകം നടന്ന ഇരുനില വീട്. ഈ വിടിനകത്തേക്ക് കാറ്റും വെളിച്ചവും കടക്കാറില്ല എന്നു തന്നെ പറയേണ്ടി വരും. പകല്‍ പോലും വീടിന് ചുറ്റും ഇരുട്ടാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
Leave a Reply