മലയാള സിനിമയിൽ ഹാസ്യ കഥാപാത്രങ്ങളിലൂടെ കടന്നു വരുകയും ഇപ്പോൾ ശക്തമായ ക്യാരക്ടർ റോളുകൾ ചെയ്യുന്ന വ്യക്തിയാണ് നന്ദു. ഡ്രൈവിംഗ് ലൈസൻസ് എന്ന പൃഥ്വിരാജ് സിനിമയിൽ അടുത്തിടെ വളരെ ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്തിരുന്നു. മമ്മൂട്ടിയോടൊപ്പമുള്ള ഒരു രസകരമായ അനുഭവത്തെ കുറിച്ചു നടൻ നന്ദു ഒരു അഭിമുഖത്തിൽ പറയുന്നതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയൊപ്പം വളരെ കുറച്ചു സിനിമകൾ മാത്രമാണ് ചെയ്തിയിട്ടുള്ളയതെന്നും ഗംഭീരമായ എക്‌സ്പീരിയൻസ് ഉണ്ടായോട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മമ്മൂട്ടിയെ ഇപ്പോളും സർ എന്ന് തന്നെയാണ് വിളിക്കുന്നതെന്ന് നന്ദു പറയുകയുണ്ടായി. വിഷ്ണു എന്ന ചിത്രത്തിൽ ഒരുമിച്ചു അഭിനയിച്ചിട്ടുണ്ടെന്നും ഒരു സീനിൽ കരയാൻ പറ്റാതെ നിന്നു പോയ ഒരു അനുഭവത്തെ കുറിച്ചു താരം തുറന്ന് പറഞ്ഞിരിക്കുകയാണ്.

ഹാസ്യ കഥാപാത്രങ്ങളാണ് ആ സമയത്ത് കൂടുതൽ ചെയ്തിരുന്നതെന്നും ഗ്ലിസറിൻ ഒഴിച്ചിട്ട് പോലും കണ്ണുനീർ വന്നിരുന്നില്ല എന്ന് താരം സൂചിപ്പിക്കുകയുണ്ടായി. വിഷ്ണുവേട്ടനെ സർക്കാർ വെറുതെ വിടും തൂക്കി കൊല്ലിലാട്ടോ എന്ന ഡയലോഗ്‌ പറഞ്ഞ ശേഷം കരയുന്ന രംഗം അവതരിപ്പിക്കുന്ന സമയത്ത് കരച്ചിലും ഫീലിംഗ്‌സും ആ സമയത്തു വന്നിരുന്നില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. മമ്മൂട്ടി അടുത്തു കസാരയിട്ട് മാറിയിരിക്കുന്നുണ്ടായിരുന്നു എന്നും ഇവിടെത്തെ അവസ്ഥ കണ്ടതും മമ്മൂട്ടി നേരിട്ട് അടുത്തു വരുകയും തന്നോട് ആ രംഗം അഭിനയിച്ചു കാണിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു എന്ന് നന്ദു പറയുകയുണ്ടായി. താൻ സീനിൽ നോക്കുന്ന അതേ പൊസിഷനിൽ വന്ന് മമ്മൂട്ടി നിൽക്കുകയും അദ്ദേഹം ചെയ്യുന്നത് പോലെ ചെയ്യുവാൻ ആവശ്യപ്പെടുകയായിരുന്നു.

ഒരു പ്രാവശ്യം വായിച്ചപ്പോൾ തന്നെ മമ്മൂട്ടിയ്ക്ക് ഡയലോഗ്‌ മനസ്സിലായിയെന്നും അദ്ദേഹം തന്നെ സ്റ്റാർട്ട് ക്യാമറ എന്ന് പറയുകയായിരുന്നു എന്ന് നന്ദു വ്യക്തമാക്കി. മമ്മൂട്ടി ഇടറിയ ശബ്ദത്തോട് കൂടി ഡയലോഗ് പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ തനിക്ക് കരച്ചിൽ വന്നുവെന്നും അദ്ദേഹം ചെയ്‌തത്തിന്റെ ആയിരത്തിയഞ്ഞൂറിൽ ഒരു അംശം പോലും തനിക്ക് ചെയ്യാൻ സാധിച്ചില്ലയെന്നും പക്ഷേ നേരത്തെ ചെയ്തതിനെക്കാൾ 1500 ഇരട്ടി ഉഗ്രൻ ആയിരുന്നു എന്ന് നന്ദു തുറന്ന് പറയുകയായിരുന്നു. ഗ്ലിസറിൻ ഇല്ലാതെ മമ്മൂട്ടി കണ്ണീർ വരുത്തിയത് കണ്ടപ്പോൾ അന്തം വിട്ടുപോയിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളത്തിലെ മെഗാസ്റ്റാർ ചെയ്തു തന്നു എന്നത് ആലോചിക്കുമ്പോൾ ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല എന്ന് നന്ദു വ്യക്തമാക്കി.