മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ബിപിഒ സെന്ററിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ലൈംഗിക ചൂഷണവും നിർബന്ധിത മതപരിവർത്തനവും സംബന്ധിച്ച ഗുരുതര ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. അടുത്ത അറിയിപ്പ് വരുന്നതുവരെ ജീവനക്കാർ വീട്ടിൽ നിന്ന് ജോലി ചെയ്യണമെന്ന് കമ്പനി നിർദ്ദേശിച്ചു. സംഭവത്തെ തുടർന്ന് വ്യാപക പ്രതിഷേധങ്ങളും ഉയർന്നിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ പുറത്തുനിന്നുള്ളവരുടെ സഹായം ഉണ്ടായിരിക്കാമെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ അന്വേഷണം വിപുലീകരിച്ചു. അന്വേഷണ വിവരങ്ങൾ എൻഐഎയും എടിഎസും പോലുള്ള ഏജൻസികൾക്ക് കൈമാറിയതായി നാസിക് എസ്.പി വ്യക്തമാക്കി. ഒളിവിലുള്ള നിദ ഖാനുമായി മറ്റു കേസുകളിലെ പ്രതികൾക്ക് ബന്ധമുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്.
ഇതിനിടെ കേസിലെ പ്രധാന പ്രതിയായ ഷാഫി ഷെയ്ക്കിന് ജയിലിൽ മർദനമേറ്റതായി പരാതി ഉയർന്നു. സഹതടവുകാർ ആക്രമിച്ചെന്നാണ് കോടതിയിൽ അറിയിച്ചത്. പ്രതിയെ ഈ മാസം 18 വരെ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി അന്വേഷണം തുടരുകയാണ്.











Leave a Reply