നസ്രിയയും ഫഹദ് ഫാസിലും എന്നും മലയാളികളുടെ ഇഷ്ടജോടികള്‍ ആണ് .വിവാഹശേഷം നസ്രിയ അഭിനയം തല്‍ക്കാലം നിര്‍ത്തിയത് ആരാധകരെ കുറച്ചു വിഷമിപ്പിച്ചെങ്കിലും നസ്രിയയുടെ മടങ്ങി വരവ് കാത്തിരിക്കുകയാണ് മലയാളികള്‍ . ഇതിനെക്കുറിച്ച് ഫഹദ് തന്നെ വിശദീകരണം നല്‍കിയിരിക്കുകയാണ്. താന്‍ നസ്രിയയെ പൂട്ടിയിട്ടിരിക്കുകയല്ലെന്നും നല്ല ചിത്രം വന്നാല്‍ അവള്‍ തീര്‍ച്ചയായും തിരിച്ചെത്തുമെന്നും ഫഹദ് പറയുന്നു.
നസ്രിയ അഭിനയിക്കാന്‍ വരുമ്പോള്‍ താന്‍ വീട് നോക്കിക്കൊള്ളാമെന്നും പറഞ്ഞിട്ടുണ്ടെന്ന് ഫഹദ് വെളിപ്പെടുത്തി. നസ്രിയക്കുവേണ്ടി ഞാന്‍ എന്റെ ജീവിതം തന്നെ മാറ്റിയിരിക്കുന്നു. 32 വയസ് വരെ തന്നിഷ്ടപ്രകാരം ജീവിച്ച ആളാണ് ഞാന്‍. അത്രയും സ്വാതന്ത്ര്യം അനുഭവിച്ചു ജീവിച്ച എന്റെ ജീവിതത്തിലേയ്ക്ക് ഒരു ഇരുപത്തിയൊന്നു വയസുകാരി വന്നതോടെ എല്ലാം മാറി. അതൊക്കെ അവളുടെ പുഞ്ചിരിക്കുവേണ്ടിയാണ്. സത്യത്തില്‍ എന്റെ പുഞ്ചിരിക്കുവേണ്ടി നസ്രിയ വിട്ടുവീഴ്ചകള്‍ ചെയ്യുകയാണ് എന്നും  ഫഹദ് പറഞ്ഞു.