എല്ലാ കായിക പ്രതിഭകൾക്കും കായിക പ്രേമികൾക്കും ആവേശകരമായ മറ്റൊരു സന്തോഷവാർത്തയുമായി യുകെയിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ‘ മലയാളി അസോസിയേഷൻ സണ്ടർലാൻറ് വീണ്ടുമെത്തുന്നു.

MAS-ന്റെ മറ്റൊരു മെഗാ ഇവൻറായി കായികമേളയും വടം വലി മൽസരവും, 2022 ഓഗസ്റ്റ് 13 ശനിയാഴ്ച, സണ്ടർലാൻഡിലെ സിൽക്‌സ്‌വർത്ത് സ്‌പോർട്‌സ് കോംപ്ലക്‌സിൽ രാവിലെ 9.00 മുതൽ വൈകുന്നേരം 4.00 വരെ സംഘടിപ്പിക്കുന്നതായി മാസിൻ്റെ പ്രസിഡൻ്റ് ശ്രീ. റജി തോമസസ് അറിയിച്ചു.

ഈ വർഷം ഏപ്രിൽ 9 ന് നാഷണൽ ലെവവൽ ഷട്ടിൽ ബാഡ്മിൻറൻ വിജയകരമായി നടത്തിയതുപോലെ MAS ആതിഥേയത്വം വഹിക്കുന്ന മറ്റൊരു ദേശീയ മൽസര വേദി ആയി ഈ ഇവന്റ് സംഘടിപ്പിക്കാൻ മാസ് ഒരുക്കങ്ങളാരംഭിച്ചു കഴിഞ്ഞു. യുകെയിലെ മറ്റ് ഏതു മലയാളി കൂട്ടാഴ്മകൾക്കും, ക്ലബ്ബുകൾക്കും, കമ്മ്യൂണിറ്റികൾക്കും ഏതെങ്കിലും ഒരു പ്രസ്താനത്തിൻ്റെ മേൽവിലാസത്തിലല്ലാതെ തന്നെ സ്വതന്ത്രമായി അവരുടെ കായിക പ്രതിഭകളും, കരുത്തും പ്രദർശിപ്പിക്കാനുള്ള മികച്ച അവസരം മലയാളി അസോസിയേഷൻ സണ്ടർലാൻറ് ഈ കായിക മേളയിലൂടെ ഒരുക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. സബ് ജൂനിയർ (50m, 100m), ജൂനിയർ (50m, 100m) സീനിയർ, അദ്ധൾട്ട്, സൂപ്പർ സീനിയർ സ്ത്രീ പുരുഷ വിഭാഗളിലായി മൽസരങ്ങൾ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. 50m, 100m, 200m, 400m, 4x100m റിലെ മൽസരം, ഷോട്ട്പുട്ട്, ലോംഗ്ജംപ് എന്നീ ഇനങ്ങളിലായാണ് മൽസരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. അതലറ്റിക്ക് ഇനങ്ങിൽ പങ്കെടുക്കുന്നവർക്ക് ഒരോ ഇനത്തിനും £3.00 വീതവും, റിലെ ടീമൊന്നിന് £10.00 വിതവും രജിസ്ട്രേഷൻ ഫീസ് നൽകേണ്ടതാണ്. കായികമേള വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലും, കൂടാതെ ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന കൂട്ടായ്മക്ക് ഓവറോൾ ട്രോഫിയും നൽകി ആദരിക്കുന്നതാണ്.

ഈ കായിക മേളയുടെ മുഖ്യ ആകർഷണം വടം വലി മൽസരമായിരിക്കും. ഇതിനോടകം തന്നെ യുകെയിലെ നാനാ ഭാഗങ്ങളിൽ നിന്നുമായി വൻ പ്രോൽസാഹനമാണ് ലഭിക്കുന്നുന്നത്. 550kg ആയിരിക്കും ഒരു ടീമിൻ്റെ പരമാവധി തൂക്കം. എൻട്രി ഫീസ് ടീമൊന്നിന് £100 വീതമായിരിക്കും. വടം വലി മൽസരം പുരുഷൻ മാർക്കുമാത്രമായിരിക്കും. വടം വലി മൽസരത്തിൽ വിജയികളാവുന്ന ടീമിന് £750 റണ്ണർ അപ്പിന് £500, മൂന്നാം സ്ഥാനക്കാർക്ക് £150, നാലാം സ്ഥാനക്കാർക്ക് £100 സമ്മാനമായി ലഭിക്കും.

മൽസരങ്ങളിൽ പങ്കെടുക്കുന്നവർ രജിസ്റ്റർ ചെയ്യേണ്ട അവസാന തിയ്യതി ഓഗസ്റ്റ് 6 ശനിയാഴ്ചയായിരിക്കും.