S N D Pക്കാരും നാട്ടുകാരും പ്രവീണിനെ സഹായിക്കാൻ രംഗത്തുണ്ട് പക്ഷെ അതൊന്നുംപോരാ പ്രവീണിന്റെ ജീവൻ രക്ഷിക്കാൻ ഇതുവരെ ലഭിച്ചത് 540 പൗണ്ട് .ദയവായി സഹായിക്കുക

S N D Pക്കാരും നാട്ടുകാരും പ്രവീണിനെ സഹായിക്കാൻ രംഗത്തുണ്ട് പക്ഷെ അതൊന്നുംപോരാ പ്രവീണിന്റെ ജീവൻ രക്ഷിക്കാൻ ഇതുവരെ ലഭിച്ചത് 540 പൗണ്ട് .ദയവായി സഹായിക്കുക
October 08 05:23 2020 Print This Article

ടോം ജോസ് തടിയംപാട്

കിഡ്‌നി രോഗം ബാധിച്ച മൂവാറ്റുപുഴ ആനിക്കാട്ട് സ്വദേശി അരീക്കാട്ടിൽ പ്രവീണിന്റെ ജീവൻ രക്ഷിക്കാൻ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 540 പൗണ്ട് ലഭിച്ചു ചാരിറ്റി കളക്ഷൻ തുടരുന്നു .ബാങ്കിന്റെ സമ്മറി സ്റ്റേറ്റ് മെന്റ് ഇതോടൊപ്പം പ്രസിദ്ധികരിക്കുന്നു .

ഗർഭിണിയായ ഭാര്യയും മൂന്നുവയസായ കുട്ടിയുമുള്ള പ്രവീണിനെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ മൂവാറ്റുപുഴ ആനിക്കാട് SNDP യോഗവും നാട്ടുകാരും ഒന്നായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. കൂലിവേലക്കാരനായ പ്രവീണിന്റെ പ്രായം ചെന്ന പിതാവ് രാജപ്പൻ ഇപ്പോൾ ആരോഗ്യപരമായ ബുദ്ധിമുട്ടിലുമാണ് അതുകൊണ്ടു നിങ്ങൾ സഹായിച്ചേ മതിയാകൂ ദയവായി കൈവിടരുത് ,

ഒരു ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന വരുമാനംകൊണ്ടു വീടുപുലർത്തിയിരുന്ന പ്രവീണിന് കിഡ്‌നി രോഗം ബാധിച്ചതോടെ കുടുംബം വലിയ ദുഖത്തിലായി, ഇവരെ സഹായിക്കാൻ യു കെ യിലെ ലെസ്റ്റർ സ്വാദേശി ജോസ് തോമസിന്റെ പിതാവ് തോമസ് ഉൾപ്പെടെയുള്ള നാട്ടുകാർ സജീവമായി രംഗത്തുണ്ട് എങ്കിലും ഭാരിച്ച തുക ചെലവ് കണ്ടെത്താൻ അവർക്കു കഴിയുന്നില്ല അതുകൊണ്ടു യു കെ മലയാളികൾ സഹായിക്കണം എന്ന് ഞങ്ങൾ അപേക്ഷിക്കുന്നു .

ഇടുക്കി എം പി ഡീൻ കുരിയാക്കോസാണ് പ്രവീണിന്റെ ഈ കഷ്ട്ടകാരമായ അവസ്ഥ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അറിയിച്ചത് അതിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ കമ്മറ്റികൂടി അപ്പീൽ നടത്താൻ തീരുമാനിക്കുകയായിരുന്നു

ഞങ്ങൾ ഇതുവരെ സത്യസന്ധമായും സുതാര്യമായും ‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ്‌ യു കെ എന്ന ഫേസ് ബുക്ക്‌ പേജിൽ ‍ പ്രസിദ്ധികരിച്ചിട്ടുണ്ട് ..നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടിൽ ‍ ദയവായി നിക്ഷേപിക്കുക..
“ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles