മലേഷ്യയിൽ International Dance Competition Malaysia IIGF 2024 എന്ന പേരിൽ നടന്ന പ്രഥമനിര നൃത്തമത്സരത്തിൽ മാഞ്ചസ്റ്ററിലെ 16 വയസുകാരി നവമി സരീഷ് രണ്ടാമത് എത്തിയിരിക്കുന്നു. Freestyle Solo വിഭാഗത്തിൽ പങ്കെടുത്ത നവമി, നിരവധി രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പിന്നിലാക്കി പ്രശസ്തി നേടി.

തൃശൂർ സ്വദേശികളായ സരീഷിന്റെയും ശ്രുതി സരീഷിന്റെയും മകളായ നവമി, ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ഡെൻ്റൺ സെക്കൻഡറി സ്കൂളിലെ 11 വർഷ വിദ്യാര്‍ഥിനിയാണ്. പല കടമ്പകളും മറികടന്നാണ് നവമി ഈ കിരീടം സ്വന്തമാക്കിയത്. ഇത്തരമൊരു നേട്ടം നവമിയുടെ നൃത്തപ്രതിഭയെയും ഉറച്ച ദൃഢ ചിത്തതെയും തെളിയിക്കുന്നു. കൂടാതെ നവമി യുകെയിലെ തന്നെ പല സ്റ്റേജ് പ്രോഗ്രമുകൾക്കും കോറിയോഗ്രാഫി നടത്തിയിട്ടുമുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇത് നവമിയുടെ ആദ്യ വിജയമല്ല. 2019-ൽ തായ്‌ലൻഡിൽ നടന്ന അന്താരാഷ്ട്ര നൃത്തമത്സരത്തിൽ ഗോൾഡ് മെഡൽ നേടിയതിലൂടെ നവമി മുൻപ് തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. യുകെയിലെ നിരവധി ഡാൻസ് പരിപാടികളിലും നവമിയും മാതാവ് ശ്രുതി സരീഷും സജീവമായി പങ്കെടുക്കാറുണ്ട്.

ഈ മഹത്തായ നേട്ടം നവമിയുടെ നൃത്ത യാത്രയിലൊരു അഭിമാനകരമായ ചുവടുവയ്പാണ് കൂടാതെ മലയാളികൾക്ക് മൊത്തത്തിൽ അഭിമാനിക്കാവുന്ന ഒരു നേട്ടവുമാണ് നവമിയിലൂടെ കൈവരിച്ചിരിക്കുന്നത് .