മലയാള ചലച്ചിത്ര മേഖലയ്ക്ക് അകത്തും പുറത്തുമായി ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് നയൻ‌താര. സത്യനന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായിട്ടായിരുന്നു നയൻ‌താര അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. പിന്നീട് മലയാളത്തിലും മറ്റ് അന്യഭാഷാ ചിത്രങ്ങളിലും ഒരു പോലെ തിളങ്ങാൻ താരത്തിന് സാധിച്ചു. ഇപ്പോൾ തെന്നിന്ത്യയിലെ തന്നെ അറിയപ്പെടുന്ന നടിയായി മാറിയിരിക്കുകയാണ് നയൻ താര.

കൈരളി ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ഫോൺ ഇൻ പ്രോഗ്രാം എന്നപരിപാടിയിലൂടെയായിരുന്നു നയൻ‌താര ആദ്യമായി മിനിസ്‌ക്രീനിൽ എത്തുന്നത്.പിന്നീട് സത്യൻ അന്തിക്കാടിന്റെ മനസിനക്കരയിലൂടെ സിനിമ മേഖലയിൽ ചുവടുറപ്പിച്ച താരം നിരവധി തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.തെന്നിന്ത്യയിലെ താര റാണി എന്നറിയപ്പെടുന്ന നയൻ‌താര ഇപ്പോഴിതാ സിനിമ മേഖലയിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു സിനിമയിലെ പ്രധാനവേഷം ചെയ്യാൻ വേണ്ടി താൻ വിട്ടുവീഴ്ച്ച ചെയ്യണമെന്ന് ആ ചിത്രത്തിന്റെ സംവിധായകൻ തന്നോട് ആവശ്യപെട്ടു തന്റെ മാറിടത്തിലേക്ക് തുറിച്ച് നോക്കിയാണ് അയാൾ അത് ആവശ്യപ്പെട്ടതെന്നും നയൻ‌താര പറയുന്നു. എന്നാൽ അയാളുടെ അവശ്യം അംഗീകരിക്കാൻ താൻ തയ്യാറായില്ല. ആ സിനിമ വേണ്ടന്നുവയ്ക്കാൻ തീരുമാനിച്ചു എന്ന് നയൻതാര പറയുന്നു. സിനിമയുടെയോ സംവിധായകന്റെ പേരോ താരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.