കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇന്നു മുതൽ പകൽ സർവിസ് ഇല്ല.
റൺവേ അറ്റകുറ്റപ്പണികൾക്കായി പകൽ സമയത്ത് വിമാനത്താവളം അടച്ചിടുന്നതിനാലാണിത്. റൺവേ അറ്റകുറ്റപ്പണികൾക്കായി നാല് മാസത്തേക്കാണ് വിമാനത്താവളം പകൽ സമയത്ത് അടച്ചിടുന്നത്. ഇതുമൂലം ഏറെ കഷ്ടപ്പാട് അനുഭവിക്കുന്നത് പ്രവാസി മലയാളികൾ ആയിരിക്കും.
ഇന്നു മുതൽ 2020 മാര്‍ച്ച് 28 വരെ വിമാനത്താവളം അടച്ചിടും. ഈ ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ വൈകീട്ട് ആറു വരെ വിമാന സര്‍വിസുകള്‍ ഉണ്ടാകില്ല. സര്‍വിസുകള്‍ ഇതിനോടകം പുനഃക്രമീകരിച്ചിട്ടുണ്ട്.
നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് ആകെ 260 സര്‍വിസാണു ദിവസമുള്ളത്. ഇതിൽ നാല് ആഭ്യന്തര സര്‍വിസുകളും ഒരു രാജ്യാന്തര സര്‍വിസും മാത്രമാണ് പകൽസമയത്ത് റൺവേ അടച്ചിടുന്നതു മൂലം റദ്ദാക്കുക. മറ്റു സർവിസുകൾ വൈകീട്ട് ആറിന് ശേഷത്തേക്കു പുനക്രമീകരിച്ചു.
റണ്‍വേ പുതുക്കു(റീകാര്‍പ്പറ്റിങ്)ന്നതിനു വേണ്ടിയാണ് വിമാനത്താവളം പകല്‍ അടച്ചിടുന്നത്. 150 കോടി രൂപയോളം ചെലവഴിച്ചാണ് റണ്‍വേ പുതുക്കുന്നത്. ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും റണ്‍വേ പുതുക്കണമെന്ന് ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശമുണ്ട്. ഇത് രണ്ടാം തവണയാണ് നെടുമ്പാശേരി വിമാനത്താവളത്തിന്റെ റീകാര്‍പ്പറ്റിങ് നടക്കുന്നത്.
Leave a Reply