നീറ്റ് പരീക്ഷയ്ക്ക് എത്തിയ പെണ്‍കുട്ടികളെ പരീക്ഷയ്ക്ക് മുന്‍പ് ബ്രാ അഴിപ്പിച്ചു, പരീക്ഷാ കേന്ദ്രത്തില്‍ നിരീക്ഷകന്റെ ഒളിഞ്ഞുനോട്ടവും. ഞെട്ടിക്കുന്ന സംഭവം നടന്നത് കേരളത്തില്‍

നീറ്റ് പരീക്ഷയ്ക്ക് എത്തിയ പെണ്‍കുട്ടികളെ പരീക്ഷയ്ക്ക് മുന്‍പ് ബ്രാ അഴിപ്പിച്ചു, പരീക്ഷാ കേന്ദ്രത്തില്‍ നിരീക്ഷകന്റെ ഒളിഞ്ഞുനോട്ടവും. ഞെട്ടിക്കുന്ന സംഭവം നടന്നത് കേരളത്തില്‍
May 09 23:35 2018 Print This Article

പാലക്കാട് : നീറ്റ് പരീക്ഷയുടെ പേരിൽ ആചാര വസ്ത്രങ്ങൾ അഴിപ്പിക്കുക, ശിരോ വസ്ത്രം ഊരിക്കുക, മാലയും, വളയും ഊരിക്കുക, വസ്ത്ര ധാരണം നിശ്ചയിക്കുക തുടങ്ങി പലതും വാര്‍ത്തയായിരുന്നു. ഒടുവിൽ ഇതാ പാലക്കാട് നിന്നും ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത. പാലക്കാട് പരീക്ഷാ കേന്ദ്രത്തിൽ എത്തിയ 25 പെൺകുട്ടികളുടെ ബ്രാ അഴിപ്പിച്ച ശേഷമാണ് പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ബ്രാ ഇട്ട് നീറ്റ് പരീക്ഷ എഴുതാൻ ആകില്ലെന്ന് ശഠിച്ച പരീക്ഷാ നടത്തിപ്പുകാർക്ക് ഒടുവിൽ പെൺകുട്ടികൾ വഴങ്ങേണ്ടിവന്നു. അവരേ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല. പറയുന്നത് അതേ പടി അവർക്ക് ഒരു പരീക്ഷക്കായി സമ്മതിക്കേണ്ടിവന്നു.

പരീക്ഷയിൽ കോപ്പിയടി തടയാൻ നിരീക്ഷരുണ്ട്. ക്യാമറകൾ സ്ഥാപിക്കാം. ശാസ്ത്രീയ അനലൈസ് നടത്താം. ശാസ്ത്രം ഇത്ര പുരോഗതി പ്രാപിച്ച കാലത്തും ഒരു പരീക്ഷക്ക് പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചത് ഗൂഡ ഉദ്ദേശത്തോടെ ആണെന്ന് കുട്ടികള്‍ ആരോപിക്കുന്നു.

സംഭവം ഇങ്ങനെ:

മെയ് 6ന്‌ നടന്ന നീറ്റ് പരീക്ഷയിലാണ് ഈ സംഭവം നടന്നത്. സമയം 9.30ന്‌…ആദ്യ ഗേറ്റിൽ ചെന്നപ്പോൾ കടത്തിവിട്ടു. പിന്നീടുള്ള ഗേറ്റില്‍ ബ്രായിലേ കൊളുത്ത് മെറ്റൽ ആയതിനാൽ ബ്രാ ഊരണമെന്ന് ശാഠ്യം. എതിർത്തപ്പോൾ അയോഗ്യരാക്കി മടക്കിവിടും എന്ന് മുന്നറിയിപ്പ്. മാതാപിതാക്കൾ പുറത്ത്. ആരുമായും ഒന്ന് സംസാരിക്കാൻ പോലും വയ്യാത്ത സ്ഥിതിയിൽ പെൺകുട്ടികൾ ബ്രാ ഊരി. അടുത്ത ഗേറ്റിൽ ചെന്നപ്പോൾ ഒരു സ്ത്രീ ചാക്കുമായി നില്ക്കുന്നു. ബ്രാ ഇടാനുള്ള ചാക്ക്. അതിൽ ബ്രായിടുന്ന ഓരോ പെൺകുട്ടിക്കും അവരുടെ ബ്രായുടെ മീതേ പേർ കൂടി എഴുതി നല്കി വേണം ചാക്കിൽ ഇടാൻ.

പരീക്ഷ തുടങ്ങി. 10.30 മുതൽ വെള്ള വസ്ത്ര ധാരിയായ നിരീക്ഷകൻ പെൺകുട്ടികൾ പരീക്ഷ എഴുതുന്ന ഇരിപ്പിടത്തിലൂടെ കറങ്ങി നടക്കുന്നു. പിറകിലൂടെ ചെന്ന് കുനിഞ്ഞിരുന്ന് എഴുതുന്ന കുട്ടികളുടെ മുൻ ഭാഗത്തേ ബ്ളൗസിന്റെ വിടവിലൂടെ നോക്കൽ. ശല്യം അസഹനീയം. പെൺകുട്ടികൾക്ക് അസ്വസസ്ഥത. പെൺകുട്ടികൾ ചിലർ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നു. പുറത്ത് പറയാനാകില്ല. പുറത്ത് പറഞ്ഞാൽ ബഹളം ഉണ്ടാക്കിയതിന് പുറത്താക്കും. പരീക്ഷയും, ഭാവിയും, ജീവിതവും പോകും. ഈ കാരണങ്ങളാല്‍ തന്നെ പെൺകുട്ടികൾ സഹിച്ചു. പലരും കരഞ്ഞും ചോദ്യപേപ്പർ കൊണ്ട് മാറിടം മറച്ചുമാണ് പരീക്ഷ പൂര്‍ത്തിയാക്കിയത്.

 

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles