അയൽക്കാർ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ പതിനേഴുകാരിയായ വിദ്യാർത്ഥിനി പിതാവിൻ്റെ കുത്തേറ്റ് മരിച്ചു. മുംബൈയിലെ മോത്തിലാൽ നഗറിൽ ആണ് സംഭവം. കോളജ് വിദ്യാർത്ഥിനിയായ മേഘ്ന അഗവാനെയാണ് മരിച്ചത്. അയൽക്കാരുമായുള്ള തർക്കത്തിനിടയിൽ പിതാവായ രാജേഷ് മകളുടെ ദേഹത്തേക്ക് നിലതെറ്റി വീഴുകയും കൈയിൽ ഉണ്ടായിരുന്ന കത്തി മേഘ്നയുടെ നെഞ്ചിൽ കുത്തിക്കയറുകയുമായിരുന്നു.
അയൽക്കാരായ സുഭാഷ് ഗോദെറാവുവിൻ്റെ കുടുംബവുമായാണ് തർക്കം ഉണ്ടായത്. തർക്കത്തിനിടയിൽ രാജേഷിനെ സുഭാഷ് പിടിച്ചു തള്ളുകയും അടിതെറ്റിയ രാജേഷ് മകളുടെ ദേഹത്തേക്ക് വീഴുകയുമായിരുന്നു. തുണി കഴുകുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്‍ച രാവിലെയാണ് ഇരു വീട്ടുകാരും തമ്മിൽ തർക്കം ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു.