ന്യൂകാസിൽ . നോർത്ത് ഈസ്റ്റിലെ മലയാളികളെ ഒന്നിച്ചു ചേർത്തിണക്കികൊണ്ട് മലയാളത്തനിമയും , സംസ്കാരവും , പൈതൃകവും , വളർത്തുവാനും , സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുവാനും ഉദ്ദേശിച്ചു ന്യൂകാസിൽ കേന്ദ്രമാക്കി പുതിയ മലയാളി സംഘടന മാൻ (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ്) പിറവിയെടുക്കുന്നു . സാധാരണ മലയാളിൻസംഘടനകളിൽ നിന്ന് വ്യത്യസ്തമായി സ്ഥിരം കൂട്ടായ്മകൾക്കും , കൂടിച്ചേരലുകൾക്കും അപ്പുറം അംഗങ്ങളുടെ വ്യക്തിത്വ വികാസത്തിനും , സാമൂഹ്യ വികാസത്തിനും ഉതകുന്ന കർമ്മ പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം എന്ന് ഇന്നലെ നടന്ന ആദ്യ ആലോചന യോഗത്തിൽ തീരുമാനം ആയി . കാലാ, കായിക രംഗങ്ങളിൽ പ്രതിഭയുള്ള ആളുകളെ കണ്ടെത്തുവാനും അവയെ പ്രോത്സാഹിപ്പിക്കുവാനും വേണ്ട കർമ്മ പദ്ധതികൾ സംഘടന ആവിഷ്കരിക്കും.

പ്രവാസി ജീവിതത്തിൽ പുതു തലമുറയ്ക്ക് കൈമോശം വരുന്ന മലയാളിത്വവും, ഭാഷയും ,സംസ്കാരവും, എന്നും കാത്തു സൂക്ഷിക്കുവാൻ പ്രചോദനം നൽകുകയും ചെയ്യും . നാടിന്റെ മൂല്യങ്ങൾ എന്നും കാത്തു സൂക്ഷിക്കുവാനും, പരസ്പര സഹവർത്തിത്വത്തോടുകൂടി , പങ്കുവെക്കലിന്റെയും, സ്നേഹത്തിന്റെയും മാതൃക യിലൂടെ മുൻപോട്ടു നീങ്ങുവാനും അംഗങ്ങളെ പര്യാപ്തമാക്കും . ഉടൻ തന്നെ സംഘടനയുടെ ഔദ്യോഗിക ഉത്‌ഘാടനം നടത്താനാണ് തീരുമാനം. യു കെ മലയാളികളുടെ ദേശീയ കൂട്ടായ്മയായ യുക്മയും ആയി സഹകരിച്ചു പ്രവർത്തിക്കാനും ആലോചന യോഗം തീരുമാനം എടുത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആദ്യ യോഗത്തിൽ സംഘടനയുടെ ഗവേർണിംഗ്‌ ബോഡി അംഗങ്ങളായ വർഗീസ് തെനംകാല, ജിജോ മാധവപ്പള്ളിൽ, സജി കാഞ്ഞിരപ്പറമ്പിൽ, ജിബി ജോസ് , ജൂബി എം.സി., ബിനു കിഴക്കയിൽ, രാജു എബ്രഹാം നെല്ലുവേലിൽ, ഷെല്ലി ഫിലിപ്പ്, ജോഷി ജോസഫ്, ബിജു ജോർജ് കണമെന്നിൽ, റോബിൻ പൗലോസ്, ഷൈമോൻ തോട്ടുങ്കൽ, ഹണി ബാബു, ഷിന്ടോ ജെയിംസ്, ഷിബു എട്ടുകാട്ടിൽ എന്നിവർ പങ്കെടുത്തു . കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി വിപുലമായ യോഗം ഉടൻതന്നെ വിളിച്ചു ചേർക്കുമെന്നും ഭാരവാഹികൾ അറിയിച്ചു .