കൈരളി പ്രോഗ്രസ്സിവ് ഫോറം സ്വിറ്റസർലന്റിന്റെ പ്രഥമ യോഗം 30- 11- 2019 ൽ സൂറിച്ചിലെ എഗ്ഗിൽ ചേർന്നു .

കൈരളി പ്രോഗ്രസ്സിവ് ഫോറം സ്വിറ്റസർലന്റിന്റെ പ്രഥമ യോഗം 30- 11- 2019 ൽ സൂറിച്ചിലെ എഗ്ഗിൽ ചേർന്നു .
December 05 00:01 2019 Print This Article

ശ്രീ ജോയ് പറമ്പേട്ട് അധ്യക്ഷനായ യോഗത്തിൽ ഒരു ശതകത്തിനുമപ്പുറം മലയാളിയുടെ ദേശീയബോധത്തെയും, പോരാട്ടവീറിനെയും സ്വിറ്റസർലണ്ടിലും ജർമനിയിലും അനുഭവവേദ്യമാക്കിയ ചെമ്പകരാമൻപിള്ളയുടെ ചരിത്രത്തിലൂടെ ആണ്അദ്ദേഹം തന്റെ അധ്യക്ഷപ്രസംഗം തുടങ്ങിയത്, പിന്നീട് സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് സംസാരിച്ചു. സ്വിറ്റസർലണ്ടിൽ വിജയകരമായി നടപ്പാക്കി കൊണ്ടിരിക്കുന്ന സാമൂഹ്യ പരിഷ്കരണങ്ങൾ കേരളത്തിലും എത്തിക്കേണ്ടതിനെ കുറിച്ച് അദ്ദേഹം വിവരിച്ചു . ഈ നല്ല കാര്യങ്ങൾ നാട്ടിൽ എത്തിക്കുന്നതിനുള്ള ഒരു പാലം ആകട്ടെ കൈരളി പ്രോഗ്രസ്സിവ് ഫോറം എന്ന് അദ്ദേഹം ആശംസിച്ചു .അതിനുള്ള പ്രവർത്തനങ്ങൾ വരുംനാളുകളിൽ കെപിഎഫ്എസ് ന്റെ ഭാഗത്തു നിന്ന് ഉണ്ടാകും എന്ന് പ്രത്യാശ പ്രകടിപ്പിച്ചു .തുടർന്ന് നടന്ന ചർച്ചയിൽ അംഗങ്ങൾ അവരുടെ രാഷ്ട്രീയ സാമൂഹിക കാഴ്ച്ചപ്പാടുകളും അവതരിപ്പിച്ചു .സംഘടനയുടെ ഭാരവാഹികൾ ആയി താഴെ പറയുന്നവരെ നിശ്ചയിച്ചു .
◦ പ്രസിഡണ്ട് -സണ്ണി ജോസഫ്
◦ വൈസ് പ്രസിഡന്റ് ജോയ് പറമ്പേട്ട്
◦ സെക്രട്ടറി -സാജൻ പെരേപ്പാടൻ
◦ ജോയിന്റ് സെക്രട്ടറി സജി നാരകത്തിങ്കൽ
◦ ട്രഷറർ-കുര്യാക്കോസ് മണികുട്ടിയിൽ
◦ പിആർഒ -അൽഫിൻ തെനംകുഴിയിൽ
◦ കമ്മറ്റി മെംബേർസ്
◦ ടോം കുളങ്ങര
◦ ലിജിമോൻ മനയിൽ
◦ ഷെല്ലി ആണ്ടൂക്കാലാ യിൽ
◦ ബിജു നെട്ടൂർവീട്ടിൽ
◦ ജോസ് പെല്ലിശേരി
◦ ജോസ് പുലിക്കോട്ടിൽ
◦ ജേക്കബ് മാളിയേക്കൽ
ജോസ് പറയംപള്ളിൽ.
കോ ഓർഡിനേറ്റർ
◦ മനോജ് അവരാപ്പാട്ടു ,ടൈറ്റസ് പുത്തൻവീട്ടിൽ

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles