ആ അപ്പന്റെ ചങ്കുപൊട്ടിയുള്ള കരച്ചിലിന് അറുതിവരുത്തി പത്തനംതിട്ട ജില്ലാ ആശുപത്രിയിൽനിന്നു തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി. റാന്നി വെച്ചൂച്ചിറയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവതി പൊലീസ് പിടിയിലായി. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാന്നി സ്വദേശിനി ലീനയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. കൃത്യമായ ആസൂത്രണത്തോടെ കോഴഞ്ചേരിയിൽ ആശുപത്രിയിൽ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയതെന്ന് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.