കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം കേരളം ചര്‍ച്ചചെയ്യുമ്പോള്‍ ബൈജു കൊട്ടാരക്കരയുടെ സംവിധാനത്തില്‍ ഇതേ വിഷയം സിനിമയാകുന്നു.  കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവും അതിന് പിന്നിലെ ഗൂഢാലോചനയും കേസ് അന്വേഷണവുമൊക്കെയാണ് സിനിമയുടെ പ്രമേയം.

‘പ്രമുഖ നടന്‍’ എന്ന പേരില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ പ്രമുഖ നടനായി പുതുമുഖ താരമാവും  എത്തുക എന്നാണു റിപ്പോര്‍ട്ടുകള്‍. നിലവില്‍ മലയാള  താരങ്ങള്‍ ഒന്നും ഇതിനു തയ്യാറാകാത്ത സാഹചര്യത്തിലാണ് പുതുമുഖ നടനെ കണ്ടെത്തേണ്ടി വന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രേക്ഷകര്‍ ഏറെ സ്നേഹിക്കുന്ന നിലവില്‍ സിനിമയില്‍ സജീവമല്ലാത്ത ഒരു താരമാണത്രെ  ആക്രമിക്കപ്പെട്ട നടിയുടെ വേഷത്തില്‍ എത്തുക. പേര് സൂചിപ്പിക്കുന്നത് പോലെ പ്രമുഖ നടനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലാണ് തിരക്കഥ എന്നാണ് വിവരം. താരസംഘടനയായ അമ്മയുടെ സഹകരണം അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നില്ലെന്നും എന്നാല്‍ ഒട്ടേറെ നിര്‍മ്മാതാക്കള്‍ സിനിമയ്ക്കായി പണം മുടക്കാന്‍ തയ്യാറായി രംഗത്തെത്തിയിട്ടുണ്ടെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു.സിനിമാ മേഖലയിലെ അനാരോഗ്യ പ്രവണതകള്‍ സിനിമ യിലൂടെ തന്നെ  ജനങ്ങളെ അറിയിക്കുകയാണ് ലക്ഷ്യമെന്ന് ബൈജു കൊട്ടാരക്കര വ്യക്തമാക്കി.