എല്ലാം തുറന്നു പറയാന്‍ പലരും മടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇഷ്ടവും സ്വപ്നവും െപട്ടിക്കുള്ളില്‍ പൂട്ടി വച്ച് മുതിര്‍ന്നവര്‍ക്കു വേണ്ടി വിവാഹത്തിനു സമ്മതം മൂളിയിരുന്ന കാലം. പുത്തന്‍ തലമുറ സിംപിളായി പറയുന്നു.‘െതറ്റായ ഒരു തീരുമാനം മതി, ജീവിതം േകാണ്‍ട്രയാകാന്‍. കല്യാണം തീരുമാനിക്കുമ്പോള്‍ ഞങ്ങളുെട ഇഷ്ടം തന്നെ പ്രധാനം.’ കേരളത്തിലെ യൂത്തിന്റെ വിവാഹ സങ്കൽപങ്ങളിലുമുണ്ട് അടിമുടി മാറ്റം. വിവാഹത്തിൽ രണ്ടു വ്യക്തികൾ തമ്മിലുള്ള പൊരുത്തത്തിനാണ് യുവസമൂഹം പ്രധാന്യം നൽകുന്നത്.
വിവാഹത്തിന് പ്രായമൊരു വിഷയമാണോ?
‘പ്രായം പതിനെട്ടായി. കല്യാണം കഴിച്ച് മറ്റൊരു വീട്ടിലേക്ക് ചെന്നു കേറേണ്ട പെണ്ണാണ്. അതുകൊണ്ട് ഇനി നിന്റെ കുട്ടിക്കളിയും ഊരുചുറ്റലും മാറ്റി വച്ചേക്ക്.’ ഈ ഡയലോഗ് കേൾക്കാത്തൊരു ജീവിതം ഒരു പതിനെട്ടുകാരിക്കും ഉണ്ടാകില്ല. എന്നാൽ, പയ്യൻമാർ കേൾക്കുന്നത് മറ്റൊന്ന്. ‘വയസ്സ് 21 ആയില്ലേ? ഇനി എങ്കിലും കുറച്ച് പക്വതയും ഉത്തരവാദിത്തവും കാണിക്ക്.’
നിയമപ്രകാരം പെണ്ണിന്റെ വിവാഹപ്രായം പതിനെട്ടും ആ ണിന്റേത് ഇരുപത്തിയൊന്നുമാണ്. പക്ഷേ, ഈ വയസ്സെത്തുമ്പോഴെ കല്യാണത്തിന്റെ പേരിലുള്ള ചട്ടം പഠിപ്പിക്കൽ ക്രൂരതയാണെന്നാണ് യുവാക്കളുടെ പക്ഷം.
ഭാര്യയെ ചേച്ചിയെന്ന് വിളിക്കാനോ?
പന്തളം സ്വദേശി അഖിലിന്റെ ജീവിതത്തിൽ പ്രായം വില്ലനായ കഥ അൽപം രസകരമാണ്. ‘വീട്ടുകാരുടെ നിർബന്ധം സ ഹിക്കാൻ വയ്യാതെയാണ് ഞാൻ കല്യാണത്തിന് സമ്മതിച്ചത്. നാട്ടിലുള്ള ബ്രോക്കറുടെ കൂടെ പെണ്ണു കാണാൻ പോയി. പെൺകുട്ടിയെ കണ്ടു. ഞങ്ങൾ രണ്ടുപേരും ജോലി ചെയ്യുന്നത് ഐടി ഫീൽഡിൽ. നല്ല കുടുംബം, കാണാനും സുന്ദരി. പ രസ്പരം സംസാരിച്ചപ്പോൾ രണ്ടുപേർക്കും ഇഷ്ടവുമായി, അ വര്‍ സമ്മതവും അറിയിച്ചു.
എന്റെ വീട്ടുകാർക്ക് ഒരു മുറുമുറുപ്പ്. പെൺകുട്ടി എന്നെക്കാൾ ഒരു വയസ്സിനു മൂത്തതാണ് എന്നതായിരുന്നു കാരണം. കാരണവന്മാര്‍ കട്ടായം പറഞ്ഞു, ഈ വിവാഹം േവണ്ട എന്ന്. വിവാഹം കഴിക്കുന്ന പെണ്ണിന് ആണിനെക്കാൾ അല്‍പം പ്രായം കൂടിയെന്നു വച്ച് എന്താണു കുഴപ്പം?’’
അഖിലിന്റെ മാത്രം പ്രശ്നമല്ലിത്. കാലങ്ങളായി മലയാളികളുടെ വിശ്വാസമിങ്ങനെയാണ്. ഈ രീതി പൂർണമായും മാറണമെന്ന അഭിപ്രായമാണ് കോട്ടയത്ത് ജേണലിസം വിദ്യാർഥിയായ ഡയാനയ്ക്കും ഉള്ളത്. ‘ഭർത്താവെന്നാൽ ഭരിക്കേണ്ടവനും ഭാര്യയെന്നാൽ ഭരിക്കപ്പെടേണ്ടവളുമാണെന്ന ചിന്താഗതിയിൽനിന്നാണ് ഇത്തരം അബദ്ധധാരണകൾ ഉണ്ടാകുന്നത്. ഭാര്യയ്ക്കു തന്നെക്കാൾ പ്രായമുള്ളത് എന്തോ ഗുരുതര പ്രശ്നമായാണ് ആണുങ്ങളിൽ ഒരു വിഭാഗം കാണുന്നത്.’
എന്നാൽ തൃപ്പൂണിത്തുറ സ്വദേശി ആഷിഖിന്റെ അഭിപ്രായം ഇങ്ങനെ. ‘ആണുങ്ങളെ മാത്രം കുറ്റം പറയുന്നത് ശരിയല്ല. നമ്മുടെയൊക്കെ കുടുംബങ്ങളിൽ ആരെ കല്യാണം കഴിക്കണം, എങ്ങനെ കല്യാണം കഴിക്കണം, എപ്പോൾ കല്യാണം കഴിക്കണം, ഇതെല്ലാം തീരുമാനിക്കുന്നത് അച്ഛനും അമ്മയും അല്ലേ? നമ്മുടെ അഭിപ്രായത്തിന് എന്തു വില?’
സ്വന്തം പ്രായത്തെക്കാൾ പങ്കാളിയുമായുള്ള പ്രായവ്യത്യാസത്തിന് പ്രാധാന്യം കൊടുത്തിരുന്ന രീതിയിൽനിന്ന് മാറി ചിന്തിക്കുന്നു ഭൂരിപക്ഷവും. 49.7 ശതമാനം പ്രായവ്യത്യാസത്തേക്കാൾ പ്രധാനം മനഃപൊരുത്തമെന്ന് പറഞ്ഞപ്പോൾ അതിലൊരു തെറ്റുമില്ലെന്ന് ഉറപ്പിച്ചു പറഞ്ഞവർ 16 ശതമാനം. പരമ്പരാഗത രീതി പിൻതുടർന്ന് വധുവിന് വരനേക്കാൾ പ്രായം കൂടുന്നതിനോട് യോജിപ്പില്ലെന്ന് പറഞ്ഞവർ 34.3 ശതമാനം മാത്രം.
അപരിചിതര്‍ വേണ്ടേ, വേണ്ട
‘ഒരു കപ്പ് ചായയും രണ്ടു ലഡ്ഡുവും അകത്താക്കാൻ അഞ്ചു മിനിറ്റ് മതി. ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കേണ്ട ആ ളെ കണ്ടെത്താൻ അത്രയും സമയംകൊണ്ട് പറ്റുമോ? എന്താണ് ചേട്ടന്റെ അഭിപ്രായം?’
പെണ്ണു കാണാൻ വന്ന ചെറുക്കനോട് ശ്രീലക്ഷ്മി ചോദിച്ചതിങ്ങനെ? തൊട്ടുമുൻപേ കഴിച്ച ലഡ്ഡുവും മിക്സ്ചറുമെല്ലാം തൽക്ഷണം ദഹിച്ച അവസ്ഥയിലാണ് പാവം പയ്യൻ പ ടിയിറങ്ങിയത്. ശ്രീലക്ഷ്മിയുടെ ചോദ്യം വളരെ സീരിയസ് ആ യിരുന്നു. കേരളത്തിലെ യുവാക്കളിൽ ഭൂരിഭാഗത്തിന്റെയും അ ഭിപ്രായം ഇതാണ്. ഒരൊറ്റ പെണ്ണുകാണൽ കൊണ്ടൊന്നും വിവാഹം കഴിക്കാൻ പോകുന്ന ആളെ മനസ്സിലാക്കാൻ പറ്റില്ല.
പെണ്ണുകാണലിനെയും അറേജ്ഡ് മാര്യേജിനെയും അ നുകൂലിക്കുന്നവർക്കും പറയാൻ കാരണങ്ങളുണ്ട്. ‘പ്രണയിക്കുന്ന സമയത്ത് നമ്മുടെ നല്ല സ്വഭാവങ്ങൾ മാത്രമെ പങ്കാളിക്കു മുന്നിൽ പ്രകടിപ്പിക്കൂ. അവരെ ഇംപ്രസ് ചെയ്യാനുള്ള ഒ രു അവസരവും കളയില്ല. കുറവുകളെല്ലാം മറച്ചുവച്ച് നല്ലപിള്ള ചമഞ്ഞാലും വിവാഹത്തിനു ശേഷം ഒളിച്ചുകളി നടക്കില്ല. അപ്പോൾ യഥാർഥ സ്വഭാവമേ പുറത്തു വരൂ. ഇതിലേതാണ് ഒറിജിനലെന്ന് സംശയം തോന്നും. പക്ഷേ, അറേജ്ഡ് മാര്യേജ് ആണെങ്കിൽ വിവാഹത്തിനു ശേഷമാണ് പരസ്പരം മനസ്സിലാക്കാൻ തുടങ്ങുന്നത്. അതുകൊണ്ട് രണ്ടു പേർക്കും പ രസ്പരം പൊരുത്തപ്പെട്ടു ജീവിക്കാൻ എളുപ്പമാണ്.’
ഇങ്ങനെ പോകുന്നു പുതുതലമുറയുടെ വിവാഹ സങ്കൽപ്പങ്ങൾ……………..
Leave a Reply