എബിൻ അലക്സ്

യോർക്ഷയർ ആൻഡ് ഹംബർ റീജിയണിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷന്റെ 2023-25 കാലയളവിലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പിൽ ആനി പാലിയത്ത് പ്രസിഡന്റായും സീന ഷാജു സെക്രട്ടറിയായും വർഗീസ് ഡാനിയേൽ ട്രഷറർ ആയും ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു.

മാർച്ച് മാസം 25ന് സെന്റ് പാട്രിക്ക് ഹാളിൽ നടന്ന വാർഷിക പൊതുയോഗത്തിൽ വച്ച് വരണാധികാരി ശ്രീ. ഷാജു സി ബേബിയുടെ നിയന്ത്രണത്തിൽ ആയിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. വൈസ് പ്രസിഡന്റായി ശ്രീ സനോജ് സുന്ദർ, ജോയിന്റ് സെക്രട്ടറിയായി ശ്രീ എബിൻ അലക്സ്, എന്നിവരെയും കമ്മറ്റി അംഗങ്ങളായി ശ്രീ അരുൺ ഡൊമിനിക്ക്, ശ്രീ എബി ടോം, ശ്രീ ഹരി കൃഷ്ണൻ, ശ്രീമതി ബീന ഡോണി, ശ്രീമതി ധന്യ ഷിബു, ശ്രീമതി പാർവതി വേണുഗോപാൽ എന്നിവരെയും തിരഞ്ഞെടുത്തു. പുതിയ ഭരണസമിതിക്ക് മുൻപ്രസിഡന്റ് ശ്രീ ജോസ് മാത്യു അനുമോദനം അർപ്പിച്ചു സംസാരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM


ഷെഫീൽഡിൽ കുടിയേറിയ പുതിയ അംഗങ്ങളെ ഉൾക്കൊണ്ടുകൊണ്ട് കോവിഡാനന്തര കാലത്തിലെ പ്രതിസന്ധികളെ തരണം ചെയ്ത് അസോസിയേഷനെ കർമ്മപഥത്തിൽ നയിച്ച ജോസ് മാത്യുവിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഭരണസമിതിക്ക് നന്ദിയർപ്പിച്ചുകൊണ്ടു ആനി പാലിയത്ത് നടത്തിയ മറുപടി പ്രസംഗത്തിൽ ഷെഫീൽഡിലുള്ള എല്ലാ മലയാളികളെയും ഉൾപ്പെടുത്തി നടത്തുവാൻ പോകുന്ന വിപുലമായ കർമ്മപരിപാടികൾക്ക് എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിച്ചു.

മ്യൂസിക് മിസ്റ്റ്‌ ഒരുക്കിയ ഗാനമേളയും കാൽവരി കേറ്റേഴ്സിന്റെ സ്വാദിഷ്ടമായ ഭക്ഷണവും പരിപാടികൾക്ക് മികവേകി.