ഗ്ലാസ്ഗോ: ഗിരിശൃംഗങ്ങളുടെ മനോഹാരിത ചിപ്പിക്കുള്ളിലെ മുത്തുപോലെ നെഞ്ചിലേറ്റുന്ന സ്കോട്ട്ലാൻഡിന്റെ മണ്ണിൽ, പ്രവാസി മലയാളി സമൂഹത്തിന്റെ ഐക്യവും പുരോഗതിയും ലക്ഷ്യമിട്ട് 2018-ൽ തിരിതെളിയിച്ച യുണൈറ്റഡ് സ്കോട്ട്ലാൻഡ് മലയാളി അസോസിയേഷൻ (USMA) പ്രതീക്ഷകളുടെ പുതിയ ഉന്നതികളിലേക്ക് ചിറകടിച്ചുയരുന്നു. സ്കോട്ട്ലാൻഡിലുടനീളം പടർന്നുപന്തലിച്ച 20 അംഗ അസോസിയേഷനുകളുടെ അടിയുറച്ച പ്രാതിനിധ്യത്തോടെ, ഇവിടുത്തെ മലയാളി മനസ്സുകളുടെ അവിഭാജ്യ ഘടകമായി “ഉസ്‌മ”.എന്ന സംഘടന വളർന്നിരിക്കുന്നു.
മികച്ച സംഘാടന മികവിലൂടെയും മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെയും സ്കോട്ട്ലാൻഡിലെ മലയാളി സമൂഹത്തിന്റെ സമഗ്രമായ ഉന്നമനം ലക്ഷ്യമാക്കി മുന്നേറുന്ന USMAയുടെ 2026–28 വർഷത്തേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. അംഗ അസോസിയേഷനുകളുടെ പൂർണ്ണ പങ്കാളിത്തത്തോടെ നടന്ന പൊതുതിരഞ്ഞെടുപ്പിൽ, സ്കോട്ട്ലാൻഡിലെ പൊതുവേദികളിൽ തങ്ങളുടെ നേതൃത്വപാടവവും കർമ്മശേഷിയും തെളിയിച്ച പ്രഗല്ഭരായ വ്യക്തിത്വങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
സംഘടനയുടെ നവസാരഥികളായി പ്രസിഡന്റായി ജെയിംസ് മാത്യു (Glasgow), സെക്രട്ടറിയായി അബീസൺ ജോസ് (Livingston), ട്രഷററായി ഷിബു സേവ്യർ (Falkirk) എന്നിവരും മറ്റു കമ്മിറ്റി അംഗങ്ങളും അധികാരമേറ്റു.
സ്കോട്ട്ലാൻഡ് മലയാളി സമൂഹത്തിന് ഏറെ അഭിമാനവും ആവേശവും പകരുന്നതാണ് ഈ നേതൃമാറ്റം. സംഘടനയെ കൂടുതൽ കർമ്മനിരതമാക്കാനും പ്രവാസി ജീവിതത്തിന് സാന്ത്വനവും തണലുമാകാനും പുതിയ ഭരണസമിതിക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

യുണൈറ്റഡ് സ്കോട്ട്ലാൻഡ് മലയാളി അസോസിയേഷന്റെ നവസാരഥികൾക്ക് ഹൃദയപൂർവ്വമായ അഭിനന്ദനങ്ങളും മംഗളാശംസകളും നേരുന്നു. മലയാളി സമൂഹത്തിന് പുത്തനുണർവും പ്രതീക്ഷകളും സമ്മാനിച്ച് USMA വിജയപാതയിൽ കൂടുതൽ ഉയരങ്ങളിലേക്ക് പ്രജ്വലമായി മുന്നേറട്ടെ!
പുതിയ ഭരണസമിതിക്ക് ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ആശംസകൾ











Leave a Reply