ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂലൈ 4- ന് യുകെയിൽ നടന്ന പൊതു തിരഞ്ഞെടുപ്പിലെ ഏറ്റവും മുഖ്യമായ ചർച്ചാ വിഷയങ്ങളിൽ ഒന്ന് എൻഎച്ച്എസ്സിന്റെ പുനരുദ്ധാരണമായിരുന്നു. എൻഎച്ച്എസ്സിലെ കാത്തിരിപ്പു സമയം കുറയ്ക്കുന്നതിനുള്ള സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ലേബർ പാർട്ടി തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വ്യക്തമാക്കിയിരുന്നു. എല്ലാവരും ഉറ്റു നോക്കിയിരുന്നത് ചാൻസിലർ റേച്ചൽ റീവ്സ് ഒക്ടോബർ 30-ാം തീയതി അവതരിപ്പിച്ച ബഡ്ജറ്റിൽ എൻഎച്ച്എസിനായി എത്രമാത്രം ധനസഹായം ഉണ്ടാകുമെന്നതായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


എന്നാൽ ബഡ്ജറ്റിൽ അവതരിപ്പിച്ച ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ഫണ്ടിംഗിൻ്റെ വർദ്ധന രാജ്യത്തെ ആരോഗ്യ സേവനത്തിൻ്റെ പുനർനിർമ്മാണത്തിന് പര്യാപ്തമാകില്ലെന്നും കാത്തിരുപ്പ് സമയം കുറയുന്നത് കാണാൻ സമയമെടുക്കുമെന്നും മെഡിക്കൽ വിദഗ്ധർ മുന്നറിയിപ്പ് നൽകി. റേച്ചൽ റീവ്സ് ഈ വർഷവും അടുത്ത വർഷവും 22.6 ബില്യൺ പൗണ്ട് ആണ് എൻഎച്ച്എസിന് അധികമായി പ്രഖ്യാപിച്ചത്. കോവിഡ് സമയം ഒഴിവാക്കിയാൽ 2010 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ എൻ എച്ച് എസിനായുള്ള ഏറ്റവും വലിയ ഫണ്ട് വിനിയോഗമാണ് ഇതെന്ന് ചാൻസിലർ അവകാശപ്പെട്ടത് .


എന്നാൽ ഈ തുക അപര്യാപ്തമാണെന്ന് കിംഗ്സ് ഫണ്ട് ഹെൽത്ത് തിങ്ക്ടാങ്കിലെ ചീഫ് അനലിസ്റ്റ് ശിവ ആനന്ദശിവ അഭിപ്രായപ്പെട്ടു . പുതിയതായി അനുവദിക്കപ്പെട്ട തുകയുടെ ഭൂരിഭാഗവും എൻഎച്ച്എസിലെ റിക്രൂട്ട്മെൻറ് പദ്ധതികൾക്കായി വിനിയോഗിക്കപ്പെടുമെന്നും കാത്തിരുപ്പ് സമയം കുറയ്ക്കുന്നതിന് കാര്യമായ പുരോഗതി ഉണ്ടാകുകയില്ലെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. പുതിയ ബഡ്ജറ്റിൽ 3 ബില്യൺ ഫണ്ടാണ് എൻഎച്ച്എസ് ആശുപത്രികളുടെ പുനരുദ്ധാരണത്തിനായി നീക്കി വെച്ചിരിക്കുന്നത്. എന്നാൽ ഈ തുക രാജ്യത്തെ ആശുപത്രികളുടെ മെയിൻറനൻസിൻ്റെ ചെറിയ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ എന്ന വിമർശനം ഉയർന്നു വന്നിട്ടുണ്ട് .