ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ദേശീയ ആരോഗ്യ സേവനമായ എൻഎച്ച്എസിൽ ജോലി ചെയ്യുന്ന റേഡിയോഗ്രാഫർമാർക്കെതിരെ രോഗികളിൽ നിന്നുള്ള വംശീയ അധിക്ഷേപങ്ങൾ കഴിഞ്ഞ 18 മാസത്തിനിടെ ഗണ്യമായി വർധിച്ചതായി റിപ്പോർട്ട്. സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്സ് നടത്തിയ സർവേയിൽ പങ്കെടുത്ത ജീവനക്കാർ വംശീയ അധിക്ഷേപങ്ങൾ, വിദേശവിരുദ്ധ പരാമർശങ്ങൾ, ചികിത്സ നൽകുന്നതിൽ നിന്നുള്ള വിവേചനം എന്നിവ നേരിടേണ്ടി വന്നതായി വ്യക്തമാക്കി.

കറുത്ത വർഗക്കാരായോ ഏഷ്യൻ വംശജരായോ ഉള്ള ആരോഗ്യപ്രവർത്തകരിൽ നിന്ന് ചികിത്സ സ്വീകരിക്കാൻ ചില രോഗികൾ വിസമ്മതിച്ചതായും, തലമൂടി ധരിക്കുന്നവരെയും വിദേശ ഉച്ചാരണമുള്ളവരെയും പരിഹസിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ചില ജീവനക്കാരെ വിദേശികൾ എന്ന് അധിക്ഷേപിക്കുകയും അവരുടെ യോഗ്യത ചോദ്യം ചെയ്യുകയും ചെയ്ത സംഭവങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

സംഭവങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ എൻഎച്ച്എസ് അധികൃതർ വർണവെറിയോട് ഒരു ഒത്തു തീർപ്പുമില്ലാത്ത നയമാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കി. ആരോഗ്യരംഗം വൈവിധ്യമാർന്ന ജീവനക്കാരുടെ സേവനത്തെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നതെന്നും ജീവനക്കാർക്കെതിരായ വംശീയ അതിക്രമങ്ങൾ തടയാൻ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.











Leave a Reply