ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസിൽ കുതിച്ചുയരുന്ന ചിലവുകൾ കാരണം രോഗികൾക്ക് മരുന്നുകൾ നൽകുന്നതിനുള്ള പരിമിതികൾ ഉണ്ടാകുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പുതിയ മരുന്നുകൾ എൻഎച്ച്എസ് ആശുപത്രികളിൽ ലഭ്യമാകുന്നതിന് ഇപ്പോഴും കാലഹരണപ്പെട്ട മാനദണ്ഡങ്ങളാണ് ഉപയോഗിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എൻഎച്ച്എസിൽ വിതരണം ചെയ്യുന്ന മരുന്നുകളുടെ വിലയെ കുറിച്ച് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗും ഫാർമ സ്ഥാപനങ്ങളും തമ്മിലുള്ള ചർച്ചകൾ കഴിഞ്ഞയാഴ്ച പരാജയപ്പെട്ടിരുന്നു. ഇത് വരും ദിവസങ്ങളിൽ കടുത്ത പ്രതിസന്ധികൾക്ക് വഴിവെക്കുമെന്നാണ് കരുതപ്പെടുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സർക്കാരിന്റെ നടപടികൾ മൂലം എൻ എച്ച് എസ് രോഗികൾക്ക് അത്യാധുനിക ചികിത്സകളിലേക്കുള്ള മരുന്നുകളുടെ ലഭ്യതയ്ക്കു തടസ്സം ഉണ്ടാകുമെന്ന് ഫാർമസ്യൂട്ടിക്കൽ കമ്പനി നൊവാർട്ടിസ് പറഞ്ഞതാണ് പ്രശനം മാധ്യമങ്ങൾ വാർത്തയാകുന്നതിന് കാരണമായത്. എൻ എച്ച് എസ് മുൻപോട്ട് വെയ്ക്കുന്ന വില നിർണ്ണായക മാനദണ്ഡങ്ങളിൽ കടുത്ത അതൃപ്തിയാണ് ഫാർമസ്യൂട്ടിക്കൽ കമ്പനികൾ രേഖപ്പെടുത്തിയത്. ഇത് വരും ദിവസങ്ങളിൽ കടുത്ത മരുന്ന് ക്ഷാമത്തിന് വഴി വെക്കാനുള്ള സാധ്യതയുണ്ടെന്ന ആശങ്ക ശക്തമാണ്.

എന്നാൽ നികുതിദായകരെ കൊള്ളയടിക്കാൻ കമ്പനികളെ അനുവദിക്കില്ലെന്ന് സ്ട്രീറ്റിംഗ് പറഞ്ഞു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ എക്സലൻസ് (നൈസ്) ആണ് ഒരു പുതിയ മരുന്ന് ചെലവ് കുറഞ്ഞതാണോ എന്ന് തീരുമാനിക്കുന്നത് . ഇതിൻറെ അടിസ്ഥാനത്തിലാണ് എൻഎച്ച്എസ്സിലേയ്ക്ക് വിവിധ കമ്പനികളിൽ നിന്ന് മരുന്ന് ലഭ്യമാകുന്നത്.