സ്ത്രീയാണ് എന്ന ഒറ്റക്കാരണം കൊണ്ട് തന്റെ അമ്മയ്ക്ക് ഇന്ത്യയില്‍ ജഡ്ജിയാകാന്‍ കഴിയാതിരുന്നതെന്ന് യുഎസ് ഗവര്‍ണറും യുഎന്നിലെ അമേരിക്കന്‍ പ്രതിനിധിയുമായ നിക്കി ഹാലി. വിദേശകാര്യ സമിതിയുടെ യോഗത്തില്‍ സമൂഹത്തില്‍ സ്ത്രീയുടെ സ്ഥാനന്തെ് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ഹാലി.ഇന്ത്യയില്‍ വിദ്യാഭ്യാസരംഗം ഏറെ പരിമിതികള്‍ നേരിടുന്നുവെന്നിരിക്കെ, എന്റെ അമ്മയ്ക്ക് അവിടെ നിയമവിദ്യാഭ്യാസം നേടാനായി. ഇന്ത്യയുടെ ആദ്യ വനിതാ ജഡ്ജിയാകാന്‍ വരെ അവര്‍ പരിഗണിച്ചു. എന്നാല്‍ സ്ത്രീകളുടെ അവിടുത്തെ സാഹചര്യം മൂലം ജഡ്ജിയാകാനുള്ള അവസരം നിഷേധിക്കപ്പെട്ടു. ആ അമ്മയ്ക്ക് പിന്നീട് തന്റെ മകള്‍ സൗത്ത് കരോളിന ഗവര്‍ണറും യുഎന്നിലെ യുഎസ് പ്രതിനിധിയുമാകുന്ന ആശ്ചര്യത്തിന് സാക്ഷ്യം വഹിക്കാനായി- ഹാലി പറഞ്ഞു.
1960-കളില്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ് ഹാലിയുടെ മാതാപിതാക്കളായ അജിത് സിങ്ങും രാജ് കൗറും. അതേസമയം രാജഭരണകാലത്ത് തിരുവിതാംകൂറില്‍ ഒരു സ്ത്രീ ജഡ്ജി സ്ഥാനം അലങ്കരിച്ചിരുന്നു. 1948-ല്‍ ജില്ലാ ജഡ്ജിയായ അന്ന ചാണ്ടി, പിന്നീട് ഇന്ത്യക്ക് സ്വാതന്ത്രം ലഭിച്ച ശേഷം ഹൈക്കോടതി ജഡ്ജി സ്ഥനത്ത് വരെ എത്തി. ഹാലിയുടെ മാതാപിതാക്കള്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് പോകുന്നതിനും മുമ്പാണ് അന്ന ചാണ്ടി ഹൈക്കോടതി ജഡ്ജിയാകുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ