സ്ത്രീയായതിനാല്‍ അമ്മയെ ഇന്ത്യയില്‍ ജഡ്ജിയാക്കിയില്ലെന്ന് ഇന്ത്യൻ വംശജയായ യുഎസ് ഗവര്‍ണര്‍

സ്ത്രീയായതിനാല്‍ അമ്മയെ ഇന്ത്യയില്‍ ജഡ്ജിയാക്കിയില്ലെന്ന് ഇന്ത്യൻ വംശജയായ  യുഎസ് ഗവര്‍ണര്‍
March 30 06:59 2017 Print This Article

സ്ത്രീയാണ് എന്ന ഒറ്റക്കാരണം കൊണ്ട് തന്റെ അമ്മയ്ക്ക് ഇന്ത്യയില്‍ ജഡ്ജിയാകാന്‍ കഴിയാതിരുന്നതെന്ന് യുഎസ് ഗവര്‍ണറും യുഎന്നിലെ അമേരിക്കന്‍ പ്രതിനിധിയുമായ നിക്കി ഹാലി. വിദേശകാര്യ സമിതിയുടെ യോഗത്തില്‍ സമൂഹത്തില്‍ സ്ത്രീയുടെ സ്ഥാനന്തെ് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ഹാലി.ഇന്ത്യയില്‍ വിദ്യാഭ്യാസരംഗം ഏറെ പരിമിതികള്‍ നേരിടുന്നുവെന്നിരിക്കെ, എന്റെ അമ്മയ്ക്ക് അവിടെ നിയമവിദ്യാഭ്യാസം നേടാനായി. ഇന്ത്യയുടെ ആദ്യ വനിതാ ജഡ്ജിയാകാന്‍ വരെ അവര്‍ പരിഗണിച്ചു. എന്നാല്‍ സ്ത്രീകളുടെ അവിടുത്തെ സാഹചര്യം മൂലം ജഡ്ജിയാകാനുള്ള അവസരം നിഷേധിക്കപ്പെട്ടു. ആ അമ്മയ്ക്ക് പിന്നീട് തന്റെ മകള്‍ സൗത്ത് കരോളിന ഗവര്‍ണറും യുഎന്നിലെ യുഎസ് പ്രതിനിധിയുമാകുന്ന ആശ്ചര്യത്തിന് സാക്ഷ്യം വഹിക്കാനായി- ഹാലി പറഞ്ഞു.
1960-കളില്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ് ഹാലിയുടെ മാതാപിതാക്കളായ അജിത് സിങ്ങും രാജ് കൗറും. അതേസമയം രാജഭരണകാലത്ത് തിരുവിതാംകൂറില്‍ ഒരു സ്ത്രീ ജഡ്ജി സ്ഥാനം അലങ്കരിച്ചിരുന്നു. 1948-ല്‍ ജില്ലാ ജഡ്ജിയായ അന്ന ചാണ്ടി, പിന്നീട് ഇന്ത്യക്ക് സ്വാതന്ത്രം ലഭിച്ച ശേഷം ഹൈക്കോടതി ജഡ്ജി സ്ഥനത്ത് വരെ എത്തി. ഹാലിയുടെ മാതാപിതാക്കള്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് പോകുന്നതിനും മുമ്പാണ് അന്ന ചാണ്ടി ഹൈക്കോടതി ജഡ്ജിയാകുന്നത്.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles