കൊടുക്രൂരയായ മറ്റൊരു പെറ്റമ്മ കൂടി ! ക്രൂര കഥകൾ പറഞ്ഞ് സഹോദരങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അമൃതയും, അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദിത്യന്‍ എന്ന കുഞ്ഞനുജനുമാണ് വീഡിയോയിലൂടെ തങ്ങളുടെ അമ്മയുടെ ക്രൂരതകള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. ഇരുവരും മലപ്പുറം നിലമ്പൂര്‍ സ്വദേശികളാണ്. കാണുന്ന ഏതൊരാളുടേയും കണ്ണുകളെ ഈറനണിയിക്കുന്ന തങ്ങളുടെ ജീവിതമാണ് ഇവര്‍ വീഡിയോയില്‍ തുറന്ന് കാണിക്കുന്നത്. ഞങ്ങളുടെ അമ്മയുടെ സ്വഭാവം ശരിയല്ലെന്നു ഒരു സമൂഹത്തിനു മുമ്പില്‍ തുറന്ന് സമ്മതിക്കേണ്ടി വരുന്ന കുരുന്നുകളുടെ മാനസീകാവസ്ഥ വാക്കുകള്‍ക്കും വരികള്‍ക്കും അതീതമാണ്. അമ്മ അച്ഛനെ കൊല്ലുമെന്നും തങ്ങള്‍ക്ക് ആരുമില്ലെന്നും വീഡിയോ കാണുന്ന സുമനസുകള്‍ തങ്ങളെ സഹായിക്കണം എന്നുമെല്ലാമാണ് ഈ കുഞ്ഞുങ്ങള്‍ പറയുന്നത്.

ആശുപത്രി ഫാര്‍മസിസ്റ്റ്് ആയ അമ്മ ആശുപത്രിയില്‍ നിന്നും മരുന്നും പണവും, വിലകൂടിയ ഇഞ്ചക്ഷനുകളുമെല്ലാം മോഷ്ടിക്കുമായിരുന്നു എന്നും കുട്ടികള്‍ തുറന്നു പറയുന്നു. അമ്മ സ്‌നേഹിച്ചത് തങ്ങളുടെ അച്ഛന്റെ പണമാണെന്നും അത് ഇല്ലാതായതോടെ അമ്മ വീട്ടില്‍ വഴക്ക് തുടങ്ങിയെന്നും കുട്ടികള്‍ വെളിപ്പെടുത്തുന്നു. അച്ചമ്മയുമായി ആശുപത്രിയില്‍ കിടന്ന സമത്ത് തങ്ങളുടെ അമ്മയെ ആശുപത്രിയിലെ ഡോക്ടറോടൊപ്പം കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടുവെന്നും നാക്കുറക്കാത്ത അഞ്ചാം ക്ലാസുകാരനായ ആദിത്യന്‍ എന്ന കുരുന്ന് പറയുന്നത് കേട്ടാല്‍ ഇവള്‍ ഒരു അമ്മ തന്നെയാണൊ എന്ന സംശയം ആരിലും ഉടലെടുക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അമ്മയുടെ കള്ളത്തരങ്ങള്‍ അച്ഛനോട് പറഞ്ഞാല്‍ അച്ഛനെ കൊല്ലുമെന്നു അമ്മ ഭീഷണിപ്പെടുത്തിയെന്നും കുട്ടികള്‍ നിറകണ്ണുകളോടെ പറയുന്നു. ഇതെല്ലാം അച്ഛനോട് പറയാതിരിക്കാന്‍ അമ്മ തങ്ങളെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്നും മക്കള്‍ വെളിപ്പെടുത്തുന്നു. ഇതാണ് ഞങ്ങളുടെ അമ്മ എന്ന് പറഞ്ഞ് ഒരു ഫോട്ടോയും കുട്ടികള്‍ വീഡിയോയില്‍ കാണിക്കുന്നുണ്ട്. ഈ കുരുന്നുകളുടെ ദയനീയാവസ്ഥയുടെ നേര്‍ക്കാഴ്ചയായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. നിരവധി പ്രതികരണങ്ങളാണ് കമന്റുകളായി എത്തുന്നത്. ഇതോടകം നിരവധിപ്പേര്‍ വീഡിയോ ഷെയര്‍ ചെയ്തു കഴിഞ്ഞു. അച്ഛനൊ ഞങ്ങള്‍ക്കൊ എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ കാരണക്കാരി ഞങ്ങളുടെ അമ്മ ആണെന്നു പറഞ്ഞ് നിറകണ്ണുകളോടെയാണ് കുട്ടികള്‍ വീഡിയോ അവസാനിപ്പിക്കുന്നത്.