ന്യൂസ് ഡെസ്ക്, മലയാളം യുകെ

മോൺമൗത്‌ഷെയറിലെ റോജിയറ്റ് ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരം ഉണ്ടായ ദാരുണ സംഭവത്തിൽ ഒൻപത് മാസം പ്രായമുള്ള ഒരു കുഞ്ഞ് നായയുടെ ആക്രമണത്തിൽ മരിച്ചു. സന്ധ്യയ്ക്ക് ആറുമണിയോടെ പൊലീസും മെഡിക്കൽ സംഘവും വീട്ടിലെത്തി കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തുനിന്ന് നായയെ പിടികൂടി മാറ്റിയതായി ഗ്വെന്റ് പൊലീസ് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവം ഗ്രാമവാസികളെ നടുക്കിയിരിക്കുകയാണ്. “ഇത്തരം ഒരു ദുരന്തം നമ്മുടെ സമൂഹത്തിൽ സംഭവിച്ചതിൽ ഞങ്ങൾ അതീവ ദുഃഖിതരാണ്,” എന്ന് കൗണ്ടി കൗൺസിലർ പീറ്റർ സ്ട്രോങ് പറഞ്ഞു. പോലീസ് അന്വേഷണം തുടരുകയാണെന്നും, കുടുംബത്തിന് ദുഃഖസമയത്തിൽ ആവശ്യമായ സ്വകാര്യത നൽകണമെന്ന് അധികൃതർ അഭ്യർഥിച്ചു.