നടി ജയസുധയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ നിതിന്‍ കപൂറിനെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തി. മുംബയില്‍ തന്റെ ഓഫീസില്‍ വച്ച് നിതിന്‍ കപൂര്‍ ജീവനൊടുക്കിയെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.അമ്പത്തിയെട്ടുകാരനായ നിതിന്‍ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വെളിവായിട്ടില്ല.  രണ്ടു വര്‍ഷത്തെ പ്രണയത്തിനു ശേഷം 1985ലാണ് നിതിനും ജയസുധയും വിവാഹിതരായത്. ഇരുവര്‍ക്കും രണ്ടു മക്കളുമുണ്ട്. ബോളിവുഡ് നടന്‍ ജിതേന്ദ്രയുടെ ബന്ധുവാണ് നിതിന്‍ കപൂര്‍.