അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന താരമാണ് നിവിന്‍ പോളി. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ മലയാള സിനിമയില്‍ ഇപ്പോഴത്തെ താരം നിവിന്‍പോളിയാണ്.തനിക്ക് കിട്ടുന്ന സിനിമകള്‍ വിജയിപ്പിക്കാന്‍ ശ്രമിക്കുന്ന സാധാ ഒരു നടനാണ് താനെന്നാണ് നിവിന്റെ അഭിപ്രായം. താന്‍ തുടങ്ങിയിട്ടേ ഉള്ളു, തെളിയിക്കാന്‍ ഇനിയും ഒരുപാടുണ്ടെന്ന് താരം പറയുന്നു.

അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ ബിസിനസ് തുടങ്ങാന്‍ പോയാല്‍ എല്ലാം പോകും. ഒന്നിനും പിന്നെ നിലനില്‍പ്പുണ്ടാകില്ല. രണ്ട് പടങ്ങള്‍ ഹിറ്റാകുമ്പോഴേക്കും രണ്ട് കോടിയുടെ വണ്ടികള്‍ വാങ്ങുന്നവരെ കണ്ടിട്ടുണ്ട്. പിന്നീട് ഈ കടം വീട്ടാന്‍ കിട്ടുന്ന പടങ്ങളിലെല്ലാം കയറി അഭിനയിക്കേണ്ടി വരും. അതോടെ നല്ല ചിത്രങ്ങള്‍ കിട്ടാതാകുമെന്നാണ് നിവിന്‍ പറയുന്നത്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സിനിമാ വിശേഷങ്ങളെ കുറിച്ച് നിവിന്‍ വെളിപ്പെടുത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ ദിവസം നിവിന്‍ പോളിയ്‌ക്കെതിരെ നാന വീക്കിലിയുടെ ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് വൈറലായിരുന്നു. ഹേ ജൂഡിന്റെ ലൊക്കേഷന്‍ കവര്‍ ചെയ്യാന്‍ പോയ റിപ്പോര്‍ട്ടറോടും ഫോട്ടോ ഗ്രാഫറോടും നിവിന്‍ പോളി അപര്യാദയായി പെരുമാറി എന്നും, സംവിധായകന്‍ സമ്മതിച്ചിട്ടും നിവിന്‍ ഫോട്ടോ എടുക്കാന്‍ സമ്മതിച്ചില്ല എന്നും നിവിന്‍ ഭാവി മലയാള സിനിമയുടെ ശാപമാണ് എന്നുമൊക്കെയായിരുന്നു പോസ്റ്റിലെ ഹൈലൈറ്റ്. എന്നാല്‍ ഇക്കാര്യത്തില്‍ നിവിന്‍ ഒരു പ്രതികരണം പോലും നടത്തിയില്ലെന്നത് ശ്രദ്ധേയമാണ്.

Read more.. കാവ്യയുടെയും ദിലീപിന്റെയും ഓണം ജയിലിലാകുമോ?; അതിവേഗം കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പോലീസ്; അപ്പുണ്ണിയേയും കാവ്യയേയും കേസുമായി ബന്ധപ്പെടുത്താൻ നിർണ്ണായക തെളിവുകൾ