നവംബർ 5ന് രാവിലെ 8 മണിക്കും വൈകീട്ട് 5 മണിക്കുമിടെ സൈറൻ കേൾക്കുമ്പോൾ ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്ന് മുന്നറിയിപ്പ് നൽകി ഇടുക്കി ജില്ലാ കളക്ടർ. വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട് ഡാം തുറക്കേണ്ട അവസരങ്ങളിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായാണ് ഈ സൈറൺ മുഴക്കുന്നത്.

ചെറുതോണി, കല്ലാർ, ഇരട്ടയാർ ഡാമുകളിൽ പുതുതായി സ്ഥാപിച്ചിരിക്കുന്ന സൈറണുകളുടെ ട്രയൽ റൺ ആണ് നവംബർ 5ന് നടക്കുക. രാവിലെ എട്ട് മണിക്കും വൈകീട്ട് അഞ്ച് മണിക്കും ഇടയിലായിരിക്കും സൈറൺ മുഴക്കുകയെന്ന് വാർത്താ കുറിപ്പിൽ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ