ഒന്നരകോടിയുടെ കാര്‍ വാങ്ങിയ ദിവസം തന്നെ കട്ടപുറത്തു കയറിയാലോ ? കോണ്‍ഗ്രസ്സിന്റെ മാംഗ്ലൂര്‍ സിറ്റി നോര്‍ത്ത് എംഎല്‍എ മൊയ്തീന്‍ ബാവയ്ക്കാണ് ഈ അവസ്ഥ വന്നത് .ആര്‍ക്കും അധികം ഇല്ലാത്ത കാര്‍ വാങ്ങണം എന്ന മോഹത്തില്‍ ആണ് അദ്ദേഹം വോവോയുടെ  XC90 T9 എക്സ്സെല്ലന്‍സ് കാര്‍ സ്വന്തമാക്കിയത് .
1.69 കോടിയാണ് വാഹനത്തിന്റെ വില. കഴിഞ്ഞ ശനിയാഴ്ച്ച വാങ്ങിയ കാര്‍ ഇതുവരെയും ഓടിക്കാന്‍ ഭാഗ്യം കിട്ടിയില്ല എന്ന് പറഞ്ഞാല്‍ മതിയല്ലോ .കാര്‍ ഇപ്പോള്‍ സര്‍വീസ് സെന്ററിലാണ്. ഇന്ധനം നിറയ്ക്കാന്‍ വേണ്ടി പമ്പില്‍ പോയപ്പോള്‍ പറ്റിയ ചെറിയ അബദ്ധം. പെട്രോളിന് പകരം ഡീസല്‍ നിറച്ചു. ബാവയുടെ മകനാണ് ഇന്ധനം നിറയ്ക്കാന്‍ പമ്പില്‍ പോയിരുന്നത്. മകന്‍ പെട്രോള്‍ നിറയ്ക്കണമെന്ന് കൃത്യമായി പറഞ്ഞിരുന്നുവെങ്കിലും പമ്പ് ജീവനക്കാരന് ഡീസല്‍ അടിയ്ക്കുകയായിരുന്നു.പെട്രോള്‍ നിറയ്ക്കണമെന്ന വ്യക്തമായ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും പണമടച്ച് വരുമ്പോള്‍ മകന്‍ കണ്ടത് പമ്പ് ജീവനക്കാരന്‍ ഡീസില്‍ നിറച്ചിരിക്കുന്നതാണ്.

ഡീസല്‍ നിറച്ച പമ്പ് ജീവനക്കാരനോട് എംഎല്‍എയ്ക്ക് രോഷമൊന്നുമില്ല. തെറ്റുകള്‍ മനുഷ്യസഹജമാണെന്നും യന്ത്രങ്ങളേക്കാള്‍ തങ്ങള്‍ മനുഷ്യരെ ബഹുമാനിക്കുന്നു എന്നാണ് ബാവയുടെ പ്രതികരണം. സംഭവത്തില്‍ ജീവനക്കാരന്‍ ക്ഷമാപണം നടത്തി. കാര്‍ അറ്റകുറ്റ പണികള്‍ക്കായി സര്‍വീസ് സെന്ററിലേക്ക് അയച്ചിരിക്കുകയാണ്.മാഗ്ലൂരിലെ ബാവ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മാനേജിങ് ഡയറക്ടറും ചെയര്‍മാനുമാണ് ബാവ. 15 കോടിയുടെ ആസ്തി ഉണ്ടെന്നായിരുന്നു 2013ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ബാവ വെളിപ്പെടുത്തിയിരുന്നത്. 2008ല്‍ ഉണ്ടായിരുന്ന ആസ്തി ഒരു കോടിയും. അഞ്ച് വര്‍ഷത്തിനിടെ ആസ്തി 15 മടങ്ങ് വര്‍ധിച്ചു.