ജോസ്‌ന സാബു സെബാസ്റ്റ്യൻ

ഈയിടെ ഏകദേശം 70 വയസിനു മുകളിൽ പ്രായമുള്ള ഒരു ബ്രിട്ടീഷ് കപ്പിൾസ് ഹോസ്പിറ്റലിൽ വന്നു . ഹസ്ബന്റിന്റെ പെട്ടെന്നുള്ള രോഗാവസ്ഥയും ഇനി ഒരു രക്ഷപെടൽ ഇല്ല മണിക്കൂറുകൾ മാത്രമേ ജീവൻ നിലനിൽക്കൂ എന്ന അറിയിപ്പും ആ സ്ത്രീയെ വല്ലാതെ അലട്ടി .

ഇതറിഞ്ഞ ആ സ്ത്രീ എന്ത് ചെയ്യണമെന്നറിയാതെ ആ റൂം മുഴുവൻ വെപ്രാളത്താൽ പരതി നടന്നു…..

അബോധവസ്ഥയിൽ കിടക്കുന്ന തന്റെ കെട്ടിയവന് ഇഷ്ടമുള്ള പാട്ട് ചെവിയിൽ വെച്ചുകൊടുക്കുന്നു…..
തുടരെ തുടരെ I LOVE YOU എന്ന് പറഞ്ഞു നെറ്റിയിൽ ഉമ്മ കൊടുക്കുന്നു ….
അങ്ങനെ അങ്ങനെ ആകെപ്പാടെ വെപ്രാളം .

ഇങ്ങനുള്ള സ്നേഹപ്രകടനങ്ങൾ ഒത്തിരി കണ്ടിട്ടുണ്ടെങ്കിലും, ഈ സ്ത്രീയുടെ സ്നേഹം എന്തോ എന്നെ വല്ലാതെ ഇമോഷണലി കൊത്തിവലിച്ചു . ഞാൻ ചോദിച്ചു നിങ്ങൾ മാര്യേജ് കഴിഞ്ഞു എത്ര വർഷമായി ?

അവർക്ക് 19 വയസുള്ളപ്പോൾ കല്യാണം കഴിഞ്ഞതാണ് . ഇപ്പോൾ ഏദേശം 54 വർഷമായി കല്യാണം കഴിഞ്ഞിട്ട് . ഇന്നും ഒരുതരി പോലും സ്നേഹത്തിന് കുറവ് വന്നിട്ടില്ല …
അവർ തമ്മിൽ ഇഷ്ടമായ ആ ദിവസം തന്റെ ഹസ്ബൻഡ് തനിക്കായി വച്ചു തന്ന പാട്ടാണ് ഇപ്പോൾ ആ സ്ത്രീ തന്റെ കെട്ടിയോന്റെ ചെവിയിൽ വച്ച് കൊടുത്തത് …

ആ സ്ത്രീ തുടർന്നു, തന്റെ പ്രിയതമനു സ്‌ട്രോക് വരുന്നതിന് തൊട്ടു മുമ്പ് ഗാർഡനിൽ അവർ തമ്മിൽ സംസാരിച്ചും ചിരിച്ചും ഇരിക്കുകയായിരുന്നു ….
You smells so nice എന്ന് പറഞ്ഞു , മുടിയിഴകളിൽ തലോടി ….
ഞങ്ങൾ രണ്ടുപേരും ഒരേ കപ്പിൽ ചായ കുടിച്ചു …
നെയിൽ പോളിഷ് ഇട്ടു തന്നു ….
അങ്ങനെ അങ്ങനെ തന്റെ പ്രിയതമനെ കുറിച്ച് ഈ പ്രായത്തിലും ഇടമുറിവില്ലാതെ പറയാൻ അവർക്കേറെ വിഷയങ്ങൾ ഉണ്ടായിരുന്നു ….
അതെ സ്ത്രീകൾ എന്നും ഇങ്ങനെ തുറന്നുള്ള സ്നേഹപ്രകടനങ്ങൾ ആഗ്രഹിക്കുന്നവരാണ് …

ഇതൊക്കെ ഇവിടെ പറയാൻ കാരണം ഈയിടെയാണ് ഒരു സാധു മനുഷ്യൻ തന്റെ കെട്ടിയോളുടെ പരപുരുഷ ബന്ധത്തെ മനസിലാക്കിയതിനെ തുടർന്ന് ആത്‌മഹത്യ ചെയ്തത് .  ആത്മഹത്യ ചെയ്ത ആ മനുഷ്യന്റെ ടോക്സിക്ക് പേഴ്‌സണാലിറ്റി ആരും പറയാതെ തന്നെ ആ വീഡിയോയിൽ വളരെ വ്യക്തമാണ് ….

നമുക്ക് പുറമെ സൂപ്പർ എന്ന് തോന്നുന്ന പല ബന്ധങ്ങളും ഇന്ന് എന്ത് കൊണ്ടായിരിക്കും വേറൊരു ബന്ധത്തിൽ ആകൃഷ്ടരാകുന്നത് ? അതും പ്രത്യേകിച്ചു സ്ത്രീകൾ …

നമ്മൾ സ്നേഹിക്കുന്ന ഒരാളാൽ വഞ്ചിക്കപ്പെടുന്നത് അത് സഹിക്കാൻ വളരെ പാടു തന്നെയാണ് . ആ വികാരം നമ്മെ വൈകാരികമായി വല്ലാതെ തകർക്കുകയും മാനസികമായി അസ്വസ്ഥരാക്കുകയും ചെയ്യും .

Generally, when our heart is broken by a cheating partner, we bleed emotionally…

പക്ഷെ അവളെ കുറ്റക്കാരി ആക്കുന്നതിന് മുമ്പ് അവളെയും അവളുടെ സാഹചര്യത്തെയും മനസിലാക്കാൻ എത്രപേർ ശ്രമിച്ചിട്ടുണ്ട് …

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അവൾ സ്വപ്നം കണ്ടിരുന്ന ഒരുജീവിതത്തിന്റെ ഒരു ഏണിപ്പടിയിൽ നിന്ന് എത്ര വേഗമായിരിക്കുമവൾ അവൾ പോലുമറിയാതെ താഴെ വീണിട്ടുണ്ടാകുക?

നേരത്തെ ഉണരുക, പാത്രങ്ങൾ വൃത്തിയാക്കുക, ഭക്ഷണം ഉണ്ടാക്കുക , വീട് വൃത്തിയാക്കുക, ജോലിക്ക് പോവുക, സാധനങ്ങൾ വാങ്ങുക,അത്താഴം പാകം ചെയ്യുക, എന്നിങ്ങനെ ക്രമം തെറ്റാതെയുള്ളൊരു തുടർ സ്റ്റോറിയിലേക്ക് പോയി എത്ര സ്ത്രീകളാണ് സാധാരണ ജീവിതത്തിൽ കുടുങ്ങി മരിക്കുന്നത്?

മുൻ തലമുറകളിൽ നിന്ന് വ്യത്യസ്തമായി, ഇന്നത്തെ കാലത്തു സ്ത്രീകളും പുരുഷന്മാരും ഏകദേശം ഒരേ നിരക്കിൽ പരസ്പരം ചീറ്റ്‌ ചെയ്യുന്നുണ്ട് എന്നിരുന്നാലും സ്ത്രീകൾ വഞ്ചിക്കുന്നതിന്റെ കാരണങ്ങൾ പുരുഷന്മാരിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് . …

എന്തിനാണ് സ്ത്രീകൾ ചതിക്കുന്നത്?

പുരുഷന്മാരുടെ വഞ്ചനയ്ക്ക് കാരണം അവരുടെ ലൈംഗികാഭിലാഷങ്ങളാണ്ണെങ്കിൽ സ്ത്രീകൾക്ക് അവരെ കേൾക്കാനുള്ളൊരു മനസാണ് വേണ്ടത് . ഒരുവൾ കാമുകി ആയിരിക്കുമ്പോഴുള്ള അതെ ശ്രദ്ധയും പരിഗണനയും എന്നും സ്ത്രീകൾ ആഗ്രഹിക്കുന്നുണ്ട് .

അല്ലാത്ത പക്ഷം വിരസത ഒഴിവാക്കാൻ ചില സ്ത്രീകൾ ചതിക്കുമ്പോൾ തങ്ങൾ അവഗണിക്കപ്പെട്ടതായി തോന്നുന്നതിനാൽ മറ്റു ചിലർ ചതിക്കുന്നു ,പ്രതികാരം, വിരസത, ലൈംഗിക പുതുമയുടെ ആവേശം, വൈകാരിക ശൂന്യത നികത്തൽ ഇവയൊക്കെ സ്ത്രീകളുടെ അകൽച്ചക്ക് കാരണമാകുന്നു …..

എന്നിരുന്നാലും ഒരു സ്ത്രീയും അവളുടെ കൊട്ടാരം ഒരു രാത്രികൊണ്ട് തീവെച്ചു തകർക്കുന്നില്ല … മറിച്ചു അവൾ വർഷങ്ങൾക്കും ചിലപ്പോൾ പതിറ്റാണ്ടുകൾക്കും ശേഷം ദാമ്പത്യ കാര്യങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിച്ചു തോറ്റു സുല്ലിട്ടവൾ ആയിരിക്കാം ….

കാരണം സ്ത്രീകൾ അവർ പലപ്പോഴും ഒത്തിരി സംസാരിക്കാൻ, ഒരുമിച്ചിരുന്ന് ഒന്ന് പൊട്ടി ചിരിക്കാൻ, ഒരു സിനിമാ കാണാൻ, ഒരു പെഗ്ഗടിക്കാൻ, കിടപ്പറയിൽ അല്ലാത്ത ഒരു തലോടൽ അനുഭവിക്കാൻ , സമൂഹത്തിൽ ഒന്ന് കൈകോർത്തു നടക്കാൻ , സ്നേഹമാർന്ന ഒരു നോട്ടം ലഭിക്കാൻ അങ്ങനൊക്കെ ആഗ്രഹിക്കുന്നവരാണ് ,
അവർക്കും പലതരത്തിലുള്ള ലൈംഗിക വൈവിധ്യത്തോടുള്ള ആഗ്രഹങ്ങൾ ഉണ്ടാകാം …

ഇങ്ങനല്ലാത്ത ഇടങ്ങളിൽ നിന്നവൾ പതിയെ തെന്നി മാറും . കാരണം ഇന്നത്തെ കാലത്തു ഒരു സ്ത്രീ ഒരിക്കലും തന്റെ കണ്ണീർ കഥകൾ ഒരടുപ്പിന്റെ ചോട്ടിലിട്ടു ചുട്ടു കളയുന്നില്ല ….

പഴയ തലമുറ പോലെ തന്റെ ആഗ്രഹങ്ങളെയൊക്കെ ഉള്ളിലൊതുക്കി പതിയെ വിഷാദത്തിലേക്ക് പോയി ഒരു മനോരോഗി എന്ന ടൈറ്റിലും നേടി ഒരു മൂലക്ക് കുത്തിയിരിക്കുന്നവൾ അല്ല ഇന്നത്തെ സ്ത്രീകൾ …

മറിച്ചു തന്നെ ഒരു പരിധിയിലേറെ നിയന്ത്രിക്കുകയോ ഞെരുക്കുകയോ വൈകാരികമായി അകറ്റി നിർത്തുകയോ ചെയ്യുന്നിടങ്ങളിൽ നിന്നും കുതറി മാറി രക്ഷപെടുന്നവളാണ് ഇന്നത്തെ സ്ത്രീ ….

അപ്പോൾ പറഞ്ഞു വന്നത് ബന്ധങ്ങൾ എന്നും ഒരേ പോലെ നിലനിൽക്കണമെങ്കിൽ ഒരു ചെടി സംരക്ഷിക്കുന്നത് പോലെ, അതിനെന്നും വേണ്ടത്ര കരുതലും സംരക്ഷണവും പരസ്പരം ആവശ്യമാണ്…
അല്ലാത്തതെല്ലാം വേഗം കരിഞ്ഞുണങ്ങി പോകും ….