2011 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ- ശ്രീലങ്ക മത്സരം ഒത്തുകളിയാണെന്ന ആരോപണത്തില്‍ അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്ന് ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ. നിലവിൽ ഉയരുന്ന ആരോപണത്തിന് കരുത്ത് പകരുന്ന തെളിവുകളില്ലെന്ന് ഐസിസി അഴിമതി വിരുദ്ധ വിഭാഗം ജനറൽ മാനേജൻ അലക്സ് മാർഷൽ പ്രതികരിച്ചു. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച് ആരോപണം തള്ളി ഐസിസി രംഗത്ത് എത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ശ്രീലങ്കയുടെ കായിക മന്ത്രിയായിരുന്ന അല്തഗ്മഗെയാണ് 2011 ലോകകപ്പ് ഫൈനല്‍ ശ്രീലങ്ക മനഃപൂര്‍വം ഇന്ത്യയോട് തോറ്റുകൊടുത്തതാണെന്ന ആരോപണവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇതിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. മുംബൈയിൽ നടന്ന മൽസരത്തിൽ ഇന്ത്യ ആറു വിക്കറ്റിനാണ് ശ്രീലങ്കയെ തോൽപ്പിച്ചത്.
“ഇപ്പോൾ, ഉയരുന്ന അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതോ ഐസിസി അഴിമതി വിരുദ്ധ നിയമപ്രകാരം അന്വേഷണം ആരംഭിക്കുന്നതിനുള്ള യോഗ്യതയോ ഉള്ള തെളിവുകളൊന്നും ആരോപണം ഉയർത്തുന്നവർ ഹാജരാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ 2011 ലെ ലോകകപ്പ് ഫൈനലിന്റെ സമഗ്രതയെ സംശയിക്കാൻ തങ്ങൾക്ക് മുന്നിൽ കാരണങ്ങളില്ല. എന്നാൽ ഇത്തരത്തിലുള്ള എല്ലാ ആരോപണങ്ങളും വളരെ ഗൗരവമായി തന്നെയാണ് കാണുന്നത്, ക്ലെയിമുകൾ സ്ഥിരീകരിക്കുന്നതിന് എന്തെങ്കിലും തെളിവ് ലഭിക്കുകയാണെങ്കിൽ, തങ്ങളുടെ നിലവിലെ നില ഞങ്ങൾ അവലോകനം ചെയ്യും. എന്നാണ് ഐസിസി അഴിമതി വിരുദ്ധ വിഭാഗത്തിന്റെ നിലപാട്.
ശ്രീലങ്കൻ കായിക മന്ത്രിയുടെ ആരോപണത്തിന് പിന്നാലെ ശ്രീലങ്കന്‍ സര്‍ക്കാര്‍ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ അന്നത്തെ കളിക്കാരെ ചോദ്യം ചെയ്യുന്നതുൾപ്പെടെ പുരോഗമിക്കുകയാണ്. കുമാർ സംഗക്കാര, ജയവര്‍ധന ഫൈനലില്‍ ശ്രീലങ്കന്‍ ഓപ്പണറായിരുന്ന ഉപുല്‍ തരംഗ ഉൾപ്പെടെയുള്ളവരെയാണ് ചോദ്യം ചെയ്തത്.
Leave a Reply