പ്യോം​ഗ്യാം​ഗ്: ഉ​ത്ത​ര​കൊ​റി​യ​യു​ടെ അ​വ​സാ​ന മി​സൈ​ൽ പ​രീ​ക്ഷ​ണം ദ​ക്ഷി​ണ​കൊ​റി​യ​ക്കും യു​എ​സി​നു​മു​ള്ള മു​ന്ന​റി​യി​പ്പാ​ണെ​ന്ന് കിം ​ജോം​ഗ് ഉ​ൻ. ആ​ണ​വ​നിരാ​യു​ധീ​ക​ര​ണം സം​ബ​ന്ധി​ച്ച കാ​ര്യ​ത്തി​ൽ പു​ന​രാ​ലോ​ച​ന ന​ട​ത്തു​മെ​ന്നും നേ​ര​ത്തെ ഉ​ത്ത​ര​കൊ​റി​യ അ​റി​യി​ച്ചി​രു​ന്നു.   യു​എ​സ്- ഉ​ത്ത​ര​കൊ​റി​യ ബ​ന്ധം മോ​ശ മാ​ക്കാ​ൻ സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം ഇ​ട​യാ​ക്കു​മെ​ന്നു നി​ര​വ​ധി ത​വ​ണ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്ന​താ​ണെ​ന്നു ഉ​ത്ത​ര​കൊ​റി​യ​ൻ വി​ദേ​ശ​മ​ന്ത്രാ​ല​യ വ​ക്താ​വ് ചൂ​ണ്ടി​ക്കാ​ട്ടി. ആ​ണ​വ പോ​ർ​മു​ന ഘ​ട​പ്പി​ക്കാ​വു​ന്ന മി​സൈ​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​കൊ​റി​യ പ​രീ​ക്ഷി​ച്ച​ത്. ര​ണ്ടാ​ഴ്ച​യ്ക്കി​ടെ നാ​ലാം ത​വ​ണ​യാ​ണ് മി​സൈ​ൽ പ​രീ​ക്ഷി​ച്ച​ത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ